UPDATES

കായികം

വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും തമ്മിലുള്ള പിണക്കം; പ്രശ്നം തീര്‍ക്കാന്‍ ബിസിസിഐ

രോഹിതും കോഹ്‌ലിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബിസിസിഐ ഇടപെടുന്നതായുള്ള റിപോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ദേശീയ മാധ്യമങ്ങളിലടക്കം വന്നതോടെ വിഷയത്തില്‍ ബിസിസിഐ ഇടപെടുന്നു. ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡിനോട് തോറ്റ് പുറത്തായതോടെയാണ് ഇരുവര്‍ക്കും ഇടയിലുള്ള അഭിപ്രായ ഭിന്നത പുറത്താകുന്നത്. ഇത് സംബന്ധിച്ച റിപോര്‍ട്ടുകള്‍ ബിസിസിഐ നിഷേധിച്ചിരുന്നു. തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നത് എന്ന് പറഞ്ഞ് ഇന്ത്യന്‍ ടീമിന്റെ ബൗളിങ് കോച്ച് ഭരത് അരുണും രംഗത്തെത്തിയിരുന്നു.

എന്നാല്‍ രോഹിതും കോഹ്‌ലിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബിസിസിഐ ഇടപെടുന്നതായുള്ള റിപോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ടീം അമേരിക്കയിലാണ്. ഇതിനിടെ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്രി അമേരിക്കയിലേക്ക് പോകുമെന്ന്
ബി.സി.സി.ഐയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ ടിമില്‍ കോഹ്‌ലി പക്ഷവും രോഹിത് പക്ഷവും ഉണ്ടെന്നും രണ്ടുപേര്‍ തമ്മിലുള്ള പ്രശ്നം അവരെ പിന്തുണയ്ക്കുന്നവര്‍ ഏറ്റെടുക്കുന്ന സ്ഥിതി വന്നാല്‍ അത് വഷളാകും. കോഹ്‌ലിയും രോഹിത്തും പക്വതയുള്ള വ്യക്തികളാണ്. കാര്യങ്ങള്‍ സംസാരിച്ച് പരിഹരിക്കാവുന്നതേയുള്ളൂ, ബി.സി.സി.ഐ വൃത്തങ്ങള്‍ പ്രതികരിച്ചു. ബി.സി.സി.ഐ വൃത്തങ്ങള്‍ പ്രതികരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍സ്റ്റാഗ്രാമില്‍ വിരാട് കോലിയേയും ഭാര്യ അനുഷ്‌ക ശര്‍മയേയും രോഹിത് അണ്‍ഫോളോ ചെയ്തതും ഈ വിവാദങ്ങള്‍ക്ക് ബലം കൂട്ടിയിരുന്നു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍