UPDATES

കായികം

ലോകകപ്പില്‍ പാകിസ്ഥാനെതിരെ മത്സരിക്കേണ്ടെന്ന നിലപാട്; ബിസിസിഐക്ക് ഐസിസിയുടെ വിലക്കോ?

ഇക്കാര്യത്തില്‍ സാവകാശം തീരുമാനമെടുത്താല്‍ മതിയെന്നാണ് ബിസിസിഐ നിലപാട്

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ലോകകപ്പില്‍ പാക്കിസ്ഥാനെതിരെയുള്ള മത്സരത്തില്‍ നിന്ന് പിന്‍മാറണമെന്ന നിലപാട് ഇന്ത്യക്ക് ഭീഷണിയായേക്കുമെന്ന് റിപോര്‍ട്ടുകള്‍. പാകിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഹര്‍ഭജന്‍ സിംഗും, സൗരവ് ഗാംഗുലിയുമടക്കം നിരവധി പേര്‍ രംഗത്തു വന്നിരുന്നു. മുന്‍ താരങ്ങള്‍ രംഗത്തെത്തിയതോടെ സംഭവം വളരെ ഗൗരവത്തോടെയാണ് ബിസിസിഐയും കണക്കിലെടുത്തത്. പാകിസ്ഥാനെ ലോകകപ്പില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഐസിസിക്ക് കത്തെഴുതാന്‍ ബിസിസിഐ തയ്യാറെടുക്കുകയാണെന്ന റിപോര്‍ട്ടുകളും പുറത്തു വന്നതോടെ വ്യത്യസ്ത അഭിപ്രായങ്ങളുമായി കൂടുതല്‍ പേര്‍ രംഗത്തു വന്നു.

എന്നാല്‍ ഇപ്പോള്‍ പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട് പെട്ടെന്നൊരു തീരുമാനം എടുക്കേണ്ടെന്ന് ബിസിസിഐക്ക് സര്‍ക്കാരില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. പാകിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് പിന്മാറുന്നത് ബിസിസിഐക്ക് ഐസിസിയുടെ വിലക്ക് പോലും ലഭിക്കുന്നതിന് വഴി വെച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ സാവകാശം തീരുമാനമെടുത്താല്‍ മതിയെന്നാണ് ബിസിസിഐ നിലപാട്.

മത്സരം ബഹിഷ്‌കരിച്ചാല്‍ ഇന്ത്യയ്‌ക്കെതിരെ ശിക്ഷാ നടപടികളുണ്ടാവും. ഐസിസിക്ക്, ബിസിസിഐ ക്കെതിരെ വിലക്ക് പോലുള്ള നടപടികള്‍ സ്വീകരിക്കാനും കഴിയും. വിഷയത്തില്‍ പെട്ടെന്നൊരു തീരുമാനം ആവശ്യമില്ലെന്നാണ് ബിസിസിഐ നിലപാട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍