UPDATES

കായികം

‘ഭിന്നതാത്പര്യങ്ങളില്ല’; ദ്രാവിഡിന് ബിസിസിഐ താത്കാലിക ഭരണസമിതിയുടെ പിന്തുണ

നേരത്തെ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്കും വി.വി.എസ് ലക്ഷ്മണും എതിരെ ഇതേ വിഷയത്തില്‍ ഡി.കെ ജെയ്ന്‍ നോട്ടീസ് അയച്ചിരുന്നു.

മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിനെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ മേധാവിയായി നിയമിച്ച നടപടിക്ക് ബിസിസിഐ താത്കാലിക ഭരണസമിതിയായ കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സിന്റെ (സിഒഎ) അംഗീകാരം. ദ്രാവിഡിന് ഭിന്നതാത്പര്യമൊന്നുമില്ലെന്നും കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് അംഗം ലഫ്. ജനറല്‍ രവി തോഗ്ഡെ പറഞ്ഞു. ഇക്കാര്യത്തില്‍ ഇനി തീരുമാനം പറയേണ്ടത് ബിസിസിഐ ഓംബുഡ്സ്മാനും എത്തിക്സ് ഓഫീസറുമായ (റിട്ട) ജസ്റ്റിസ് ഡി.കെ. ജയ്നാണെന്നും രവി തോഗ്ഡെ പറഞ്ഞു.

ദ്രാവിഡിന്റെ ഇരട്ട പദവി സംബന്ധിച്ച് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ (എംപിസിഎ) അംഗം സഞ്ജീവ് ഗുപ്ത നല്‍കിയ പരാതിയില്‍ ബിസിസിഐ ഓംബുഡ്സ്മാനും എത്തിക്സ് ഓഫീസറുമായ (റിട്ട.) ജസ്റ്റിസ് ഡി.കെ ജെയ്ന്‍ ദ്രാവിഡിനോട് വിശദീകരണം തേടി നോട്ടീസ് അയച്ചിരുന്നു. നാഷ്ണല്‍ ക്രിക്കറ്റ് അക്കാദമി ഡയറക്ടറായ ദ്രാവിഡ് അതേ സമയം തന്നെ ഇന്ത്യ സിമിന്റ്‌സിന്റെ വൈസ് പ്രസിഡന്റുമാണെന്നാണ് പരാതിയില്‍ പറയുന്നത്. ഐ.പി.എല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഉടമകളാണ് ഇന്ത്യ സിമന്റ്സ്. പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടാഴ്ചയ്ക്കകം(ഓഗസ്റ്റ് 16) വിശദീകരണം നല്‍കാനാണ് ഡി.കെ ജെയ്ന്‍ ദ്രാവിഡിനോട് നിര്‍ദേശിച്ചിരുന്നത്.

നേരത്തെ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്കും വി.വി.എസ് ലക്ഷ്മണും എതിരെ ഇതേ വിഷയത്തില്‍ ഡി.കെ ജെയ്ന്‍ നോട്ടീസ് അയച്ചിരുന്നു. ഈ നടപടിക്കെതിരേ സൗരവ് ഗാംഗുലി അടക്കമുള്ള നിരവധി താരങ്ങള്‍ രംഗത്തുവന്നിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ ദൈവം രക്ഷിക്കട്ടെ എന്നാണ് ഗാംഗുലി പ്രതികരിച്ചത്. രാഹുലിന്റെ കാര്യത്തില്‍ ദിന്നതാത്പര്യങ്ങള്‍ ഒന്നും തന്നെയില്ല. നോട്ടീസ് ലഭിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ നിയമനത്തിനുള്ള തടസ്സങ്ങള്‍ ഞങ്ങള്‍ നീക്കം ചെയ്തു. ഞങ്ങള്‍ക്ക് ഭിന്നതാത്പര്യമൊന്നും കണ്ടെത്താനായില്ല. ഓംബുഡ്സ്മാന്‍ അത്തരത്തില്‍ ഭിന്നതാത്പര്യങ്ങള്‍ എന്തെങ്കിലും കണ്ടെത്തുകയാണെങ്കില്‍ അതിന് ഞങ്ങള്‍ വിശദീകരണം നല്‍കും-കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സിന്റെ യോഗത്തിനുശേഷം തോഗ്ഡെ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍