UPDATES

കായികം

ഒടുവില്‍ ഇന്ത്യയുടെ രണ്ടാം ജേഴ്‌സി പുറത്തുവിട്ടു; എന്തുകൊണ്ട് ഓറഞ്ച് നിറം?

ഐസിസി നിര്‍ദേശമനുസരിച്ചാണ് ടീമുകള്‍ ഹോം – എവേ ജേഴ്സികള്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്.

ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ എവേ ജേഴ്സി സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വിരാമമിട്ട്  നൈക്കി ഔദ്യോഗികമായി ജേഴ്‌സി പുറത്തുവിട്ടിരിക്കുകയാണ്‌.  ഓറഞ്ചും കടുംനീല നിറവും കലര്‍ന്നതാണ് ജേഴ്സി. പിന്നില്‍ മുഴുവനായും ഓറഞ്ച് നിറവും മുന്‍പില്‍ കടുംനീലയുമാണ്.

ഇതിനിടെ ജേഴ്സിയുടെ ഓറഞ്ച് നിറം രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിവെച്ചു. രാജ്യം മുഴുവന്‍ കാവി അടിക്കാനാണ് മോദിയുടെ ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് ഇന്ത്യന്‍ ടീമിന്റെ ജഴ്സിക്കും കാവി നിറം നല്‍കുന്നതെന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എ അബു അസ്മി ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് എംഎല്‍എയായ നസീം ഖാനും ഓറഞ്ച് നിറം ജേഴ്‌സിക്ക് തെരഞ്ഞെടുത്തതിനെതിരെ രംഗത്തെത്തിയിരുന്നു.

ഇപ്പോള്‍ ഇന്ത്യ എന്തുകൊണ്ട് ഓറഞ്ച് നിറം തിരഞ്ഞെടുത്തുവെന്ന് ഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ്. വിവിധ നിറങ്ങളില്‍ നിന്ന് ഒരു നിറം തിരഞ്ഞെടുക്കാന്‍ ബിസിസിഐയോട് ഐ.സി.സി നിര്‍ദേശിച്ചിരുന്നു. ഇന്ത്യയുടെ ട്വന്റി 20 ജേഴ്സിയില്‍ നേരത്തെ തന്നെ ഓറഞ്ച് നിറം ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ബിസിസിഐ അത് തിരഞ്ഞെടുക്കുകയായിരുന്നു. ട്വന്റി 20 കിറ്റില്‍ ഓറഞ്ച് നിറം ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ടീം ജേഴ്‌സി പൂര്‍ണമായും പുതിയൊരു നിറത്തിലായെന്ന തോന്നല്‍ ആരാധകര്‍ക്ക് ഉണ്ടാകുകയുമില്ല.

ഐസിസി നിര്‍ദേശമനുസരിച്ചാണ് ടീമുകള്‍ ഹോം – എവേ ജേഴ്സികള്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇംഗ്ലണ്ട്, ഇന്ത്യ, അഫ്ഗാനിസ്താന്‍, ശ്രീലങ്ക എന്നീ ടീമുകള്‍ നീല നിറത്തിലുള്ള ജേഴ്സിയാണ് ഉപയോഗിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ നീല നിറത്തിലുള്ള ജേഴ്‌സികളില്‍ കളിക്കുന്ന രണ്ട് ടീമുകള്‍ നേര്‍ക്കുനേര്‍ വരുന്ന സമയത്ത് സന്ദര്‍ശന ടീം ജേഴ്‌സി മാറ്റണമെന്നാണ് നിയമം. എല്ലാ ടീമുകള്‍ക്കും രണ്ട് വ്യത്യസ്ത നിറത്തിലുള്ള ജഴ്‌സി ഉണ്ടാവണമെന്നായിരുന്നു ഐസിസി നിര്‍ദേശം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍