UPDATES

കായികം

ധോണിക്ക് എത്തിപ്പിടിക്കാന്‍ കഴിയില്ല; ഗില്‍ക്രിസ്റ്റിനെയും മറികടന്ന് റെക്കോര്‍ഡ് നേട്ടവുമായി കമ്രാന്‍ അക്മല്‍

എം.എസ് ധോണി ഈ പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇല്ല.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ റെക്കോര്‍ഡ് നേട്ടവുമായി പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ കമ്രാന്‍ അക്മല്‍. ക്വിയാദ് ഇ ആസാം ട്രോഫി ടൂര്‍ണമെന്റില്‍ സെന്‍ട്രല്‍ പഞ്ചാബിനായി സെഞ്ചുറി നേടിയതോടെ ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ അക്മല്‍ 31 സെഞ്ചുറി നേട്ടത്തിലെത്തി.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 31 സെഞ്ചുറികള്‍ നേടുന്ന ആദ്യ ഏഷ്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടവും അക്മല്‍ സ്വന്തമാക്കി. ഈ നേട്ടത്തിലെത്തുന്ന ലോകത്തിലെ രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനുമാണ് അക്മല്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 56 സെഞ്ചുറികള്‍ നേടിയിട്ടുള്ള ഇംഗ്ലണ്ടിന്റെ ലെസ് അമെസ് മാത്രമാണ് ഇക്കാര്യത്തില്‍ അക്മലിന്റെ മുന്നിലുള്ളത്. മത്സരത്തില്‍ 170 പന്തില്‍ 157 റണ്‍സെടുത്ത് അക്മല്‍ പുറത്തായി. 29 സെഞ്ചുറികളുള്ള ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റ് അക്മലിനു പിന്നിലാണ്. അതേസമയം, എം.എസ് ധോണി ഈ പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇല്ല. ദേശീയ ടീമിനു പുറത്താണെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ നേട്ടങ്ങള്‍ കൊയ്യുകയാണ് കമ്രാന്‍ അക്മല്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍