UPDATES

കായികം

ഏകദിന വിക്കറ്റ് വേട്ടയില്‍ നേട്ടം കൊയ്ത് ജസ്പ്രിത് ബുംറ

ഇന്ന് ലോകകപ്പില്‍ ശ്രീലങ്കക്കെതിരായ മത്സരം ബൂമ്രയുടെ 57 -ാം ഏകദിനമാണ്.

ലോകകപ്പില്‍ ശ്രീലങ്കക്കെതിരായ മത്സരത്തിലൂടെ നേട്ടം കൊയ്ത് ജസ്പ്രീത് ബുംറ. ലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌നയുടെ വിക്കറ്റ് നേടിയാണ് ഏകദിനത്തില്‍ 100 വിക്കറ്റ് എന്ന വലിയ നേട്ടം താരം സ്വന്തമാക്കിത്. ഇതോടൊപ്പം ഒരു റെക്കോര്‍ഡും താരം സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു.

വേഗത്തില്‍ 100 വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് ബുംറ സ്വന്തമാക്കിയത്. 56 മത്സരങ്ങളില്‍നിന്ന് 100 വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് ബുമ്രയ്ക്ക് മുന്നിലുള്ളത്. ഇന്ന് ലോകകപ്പില്‍ ശ്രീലങ്കക്കെതിരായ മത്സരം ബൂമ്രയുടെ 57 -ാം ഏകദിനമാണ്.

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍