UPDATES

ട്രെന്‍ഡിങ്ങ്

ലോകകപ്പില്‍ നിന്ന് പാകിസ്താനെ വിലക്കണമെന്നാവശ്യപ്പെട്ട് കത്ത്; സത്യം വെളിപ്പെടുത്തി ബിസിസിഐ

ഐസിസി ടൂര്‍ണമെന്റിന് യോഗ്യത നേടുന്ന രാജ്യങ്ങള്‍ക്ക് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഐ.സിസിയുടെ ഭരണഘടന അനുസരിച്ച് സ്വാഭാവികമായും അവകാശമുണ്ട്.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഏകദിന ലോകകപ്പില്‍ നിന്ന് പാകിസ്താനെ വിലക്കണമെന്നാവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബിസിസിഐ. മെയ് അവസാനം നടക്കുന്ന ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് പാകിസ്താനെ വിലക്കണമെന്നാവശ്യപ്പെട്ട് ബിസിസിഐ  ഐസിസിക്ക് കത്തു നല്‍കിയതായി റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സുപ്രീം കോടതി നിയോഗിച്ച ബി.സി.സി.ഐ.യുടെ ഭരണസമിതി (സി.ഒ.എ) ഐ.സി.സി. ചെയര്‍മാന്‍ ശശാങ്ക് മനോഹറിന് വിലക്കും ബഹിഷ്‌കരണവും സംബന്ധിച്ച് കത്തയച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. അല്ലാത്ത പക്ഷം ലോകകപ്പില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങണമെന്നും കത്തില്‍ പറഞ്ഞിരുന്നതായിട്ടായിരുന്നു റിപ്പോര്‍ട്ട്. അതേസമയം പാകിസ്താനെ ലോകകപ്പില്‍ നിന്ന് വിലക്കുന്നതു സംബന്ധിച്ച് തങ്ങള്‍ ഐ.സി.സിക്ക് ഒരു കത്തും കൈമാറിയിട്ടില്ലെന്നാണ് ബിസിസിഐ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

ഐസിസി ടൂര്‍ണമെന്റിന് യോഗ്യത നേടുന്ന രാജ്യങ്ങള്‍ക്ക് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഐ.സിസിയുടെ ഭരണഘടന അനുസരിച്ച് സ്വാഭാവികമായും അവകാശമുണ്ട്. പാകിസ്താനെ വിലക്കണമെന്നാവശ്യപ്പെട്ട് ബി.സി.സി.ഐ പ്രമേയം അവതരിപ്പിച്ചാലും അത് ഏപ്രിലില്‍ ചേരുന്ന ഐ.സി.സി വാര്‍ഷിക യോഗത്തിലേ പരിഗണിക്കാന്‍ സാധ്യതയുള്ളൂ. ഇക്കാര്യം വോട്ടിങ്ങിനിട്ടാലും മറ്റ് അംഗങ്ങളുടെ പിന്തുണ ലഭിക്കാന്‍ സാധ്യതയില്ല. അല്ലെങ്കില്‍ അതിന് മറ്റ് രാജ്യങ്ങളുമായി ചര്‍ച്ച ചെയ്ത് ധാരണയിലെത്തണം. ഐ.സി.സി ബോര്‍ഡില്‍ നിലവില്‍ ഇന്ത്യക്ക് മുന്‍തൂക്കമില്ലാത്തതിനാല്‍ പരാജയപ്പെടുമെന്ന് ഉറപ്പുള്ള നീക്കത്തിന് ബി.സി.സി.ഐ തയ്യാറാകില്ലെന്നും ബി.സി.സി.ഐ പ്രതിനിധി പി.ടി.ഐയോട് പറഞ്ഞു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍