ഇന്ത്യക്ക് വേണ്ടി 55 ഏകദിനങ്ങള്‍ കളിച്ച റായുഡു 47.06 ശരാശരിയില്‍ 1694 റണ്‍സും നേടിയിട്ടുണ്ട്.
ലോകകപ്പില്‍ അവസരം നിഷേധിച്ചതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരം അംബാട്ടി റായുഡു രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യയുടെ 15 അംഗ ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെ സ്റ്റാന്‍ഡ് ബൈ താരമായി റായ്ഡുവിനെ തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ വിജയ് ശങ്കറിന് പരിക്കേറ്റപ്പോള്‍ റായുഡുവിന് പകരം മായങ്ക് അഗര്‍വാളിനെയാണ് ടീമിലേക്ക് സെലക്ടര്‍മാര്‍ പരിഗണിച്ചത്. ഈ സാഹചര്യത്തിലാണ് താരം
വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. വിഷയത്തില്‍ ഇന്ത്യയുടെ മുന്‍ ടെസ്‌ററ് സ്പെഷ്യലിസ്റ്റ് വി.വി.എസ് ലക്ഷ്മണ്‍ പ്രതികരിക്കുകയാണ്.
ഇന്ത്യക്കായി 86 തവണ ഏകദിന ജേഴ്സി അണിഞ്ഞിട്ടുണ്ട് ലക്ഷ്മണ്‍. 30.76 ശരാശരിയില്‍ 2338 റണ്‍സും ഹൈദരാബാദുകാരന്‍ നേടി. എന്നാല്‍ ഒരിക്കല്‍ പോലും ഏകദിന ലോകകപ്പ് കളിക്കാന്‍ ലക്ഷ്മണിന് കഴിഞ്ഞിട്ടില്ല. 2003 ലോകകപ്പില്‍ ടീമില്‍ ഇടം നേടുമെന്ന് പലരും കരുതിയെങ്കിലും അതുണ്ടായില്ല. 2002 മുതല്‍ 2004 വരെ തകര്‍പ്പന്‍ ഫോമിലായിരുന്നു താരം. എങ്കിലും ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചില്ല.
ഇതേ അവസ്ഥയാണ് അംബാട്ടി റായുഡുവിനും ഉണ്ടായത്. ഇത്തവണ ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ താരത്തിനായില്ല. ഇന്ത്യക്ക് വേണ്ടി 55 ഏകദിനങ്ങള്‍ കളിച്ച റായുഡു 47.06 ശരാശരിയില്‍ 1694 റണ്‍സും നേടിയിട്ടുണ്ട്. ലോകകപ്പ് ടീമില്‍ നാലാം നമ്പറില്‍ റായുഡു ഉണ്ടാവുമെന്ന് ഉറപ്പിക്കാവുന്ന വാര്‍ത്ത ഉണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം തഴയപ്പെടുകയായിരുന്നു. എന്നാല്‍ റായുഡു അനുഭവിച്ച വിഷമം താനും നേരിട്ടുണ്ടെന്ന് പറയാതെ പറയുകയാണ് ലക്ഷ്മണ്‍. റായുഡുവിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം ട്വീറ്റിലൂയൊണ്
ലക്ഷ്മണ്‍ പ്രതികരിച്ചത്. ട്വീറ്റില്‍ പറയുന്നതിങ്ങനെ… ”മികച്ച പ്രകടനം നടത്തിയിട്ടും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാതെ പോയതിന്റെ വേദനയും നിരാശയും നന്നായി അറിയാം. വിരമിക്കലിന് ശേഷം സന്തോഷത്തോടെയും സമാധാനത്തോടെയും അദ്ദേഹത്തിന് കഴിയട്ടെയെന്ന് ആശംസിക്കുന്നു…”
Can understand the pain and anguish Ambati Rayudu may be feeling after the World Cup snub even after performing well.
I wish him lots of happiness and peace in his second innings.— VVS Laxman (@VVSLaxman281) July 3, 2019