UPDATES

കായികം

ലോകകപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ദുശ്ശീലങ്ങള്‍ ഒഴിവാക്കണം; സഹതാരങ്ങള്‍ക്ക് ഉപദേശവുമായി കോഹ്ലി

നമുക്ക് വേണ്ടത് മാനസികമായും ശാരീരികമായും ആത്മവിശ്വാസവും സന്തോഷവുമുള്ള 15 കളിക്കാരെയാണ്,’ കോഹ്ലി പറഞ്ഞു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ(ഐപിഎല്‍) പശ്ചാത്തലത്തില്‍ സഹതാരങ്ങളോട് ദുശ്ശീലങ്ങളില്‍ വീഴരുതെന്ന ഉപദേശവുമായി ഇന്ത്യന്‍ നായകന്‍
വിരാട് കോഹ്ലി. ലോകകപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് കോഹ്ലിയുടെ മുന്നറിയിപ്പ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയ്ക്ക് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് വിരാട് രംഗത്തു വന്നത്.

ടി20യുടെ സ്വഭാവത്തിന് അനുസരിച്ച് യുവതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രകടനത്തിലും മാറ്റങ്ങള്‍ വരുത്താറുണ്ട്. ഇത് കളിയുടെ സ്വഭാവികത നഷ്ടപ്പെടുത്താറുമുണ്ട്. എന്നാല്‍ ലോകകപ്പ് അടുത്തിരിക്കുന്ന ഈ സാഹചര്യത്തില്‍ ടീമിന് അത് പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ‘ലോകകപ്പ് മത്സരങ്ങള്‍ക്ക് തയാറെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ ഏകദിന ശൈലിയില്‍ നിന്ന് വഴിതെറ്റാതെ ശ്രമിക്കണം. അതായത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിയുടെ സ്വാഭാവികത നഷ്ടപ്പെടുന്ന ദുശ്ശീലങ്ങളില്‍ നിന്ന് മാറി നില്‍ക്കണം. നമുക്ക് വേണ്ടത് മാനസികമായും ശാരീരികമായും ആത്മവിശ്വാസവും സന്തോഷവുമുള്ള 15 കളിക്കാരെയാണ്,’ കോഹ്ലി പറഞ്ഞു.

ലോകകപ്പിന് മുന്നോടിയായുള്ള അവസാന പരമ്പരയിലാണ് ഇന്ത്യ. രണ്ട് മത്സരങ്ങളടങ്ങുന്നതാണ് ടി20 പരമ്പര. അഞ്ച് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയും ഓസ്‌ട്രേലിയ ഇന്ത്യയില്‍ കളിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍