UPDATES

സോഷ്യൽ വയർ

രഞ്ജി ട്രോഫിയിലെ ചരിത്ര വിജയം; കേരള താരങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പേജ്

രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിനെ പേസര്‍മാരുടെ മികവില്‍ കേരളം 81 റണ്‍സിന് എറിഞ്ഞിടുകയായിരുന്നു.

രഞ്ജി ചരിത്രത്തില്‍ ആദ്യമായി സെമിയിലെത്തിയ കേരള താരങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരങ്ങള്‍ക്ക് ആശംസകളറിയിച്ചത്. രഞ്ജിട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ ആദ്യമായി കടന്ന കേരള ടീമിന് അഭിനന്ദനങ്ങള്‍. ഇങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ സന്ദേശം. 195 റണ്‍സ് വിജയലക്ഷ്യവുമായി മൂന്നാം ദിനം രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിനെ പേസര്‍മാരുടെ മികവില്‍ കേരളം 81 റണ്‍സിന് എറിഞ്ഞിടുകയായിരുന്നു. 114 റണ്‍സിന്റെ ജയത്തോടെയാണ് കേരളം സെമിയില്‍ പ്രവേശിച്ചത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്പിയും നാല് വിക്കറ്റെടുത്ത സന്ദീപ് വാര്യരും ചേര്‍ന്നാണ് ഗുജറാത്തിനെ തകര്‍ത്തത്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍