UPDATES

കായികം

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പര; ക്രിസ് ഗെയ്‌ലിനെ കാത്ത് ഈ ചരിത്ര നേട്ടങ്ങള്‍

ഇന്ത്യക്കെതിരെ സെഞ്ചുറി നേടിയാല്‍ മറ്റൊരു റെക്കോര്‍ഡ് കൂടി ഗെയ്ലിന് കൈപ്പിടിയിലൊതുക്കാനാവും.

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യമത്സരത്തിനിറങ്ങുമ്പോള്‍ വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിനെ കാത്ത് മറ്റൊരു ചരിത്ര നേട്ടം. വെസ്റ്റ് ഇന്‍ഡീസിനായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡാണ് ഗെയ്‌ലിന് കൈയ്യെത്തും ദൂരത്തുള്ളത്.

295 മത്സരങ്ങളില്‍ നിന്ന് 10,338 റണ്‍സാണ് 40കാരനായ ഗെയ്‌ലിന്റെ പേരിലുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 10,348 റണ്‍സടിച്ചിട്ടുള്ള ഇതിഹാസ താരം ബ്രയാന്‍ ലാറയുടെ പേരിലുള്ള റെക്കോര്‍ഡാണ് 11 റണ്‍സ് കൂടി നേടിയാല്‍ ക്രിസ് ഗെയ്‌ലിന്റെ പേരിലാവുക. 268 മത്സരങ്ങളില്‍ നിന്ന് 8778 റണ്‍സടിച്ചിട്ടുള്ള ശിവ്നാരായന്‍ ചന്ദര്‍പോളാണ് ഏകദിനങ്ങളില്‍ വിന്‍ഡീസിനായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച മൂന്നാമത്തെ ബാറ്റ്‌സ്മാന്‍.

കൂടാതെ വിന്‍ഡീസിനായി ഏറ്റും കൂടുതല്‍ ഏകദിനങ്ങള്‍ കളിച്ച ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡും മത്സരത്തിലൂടെ ഗെയ്‌ലിന് സ്വന്തമാവും. നിലവില്‍ ലാറയും ഗെയ്‌ലും 295 മത്സരങ്ങള്‍ വീതം കളിച്ച് തുല്യതപാലിക്കുകയാണ്. 268 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ചന്ദര്‍പോളാണ് മൂന്നാമത്. ഇന്ത്യക്കെതിരെ സെഞ്ചുറി നേടിയാല്‍ മറ്റൊരു റെക്കോര്‍ഡ്  കൂടി ഗെയ്‌ലിന് കൈപ്പിടിയിലൊതുക്കാനാവും. ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വിന്‍ഡീസ് ബാറ്റ്‌സമാനെന്ന റെക്കോര്‍ഡ്. 36 മത്സരങ്ങളില്‍ 1357 റണ്‍സടിച്ചിട്ടുള്ള ഡെസ്മണ്ട് ഹെയ്ന്‍സാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. 38 കളികളില്‍ 1247 റണ്‍സാണ് ഗെയ്‌ലിന്റെ സമ്പാദ്യം. കാള്‍ ഹൂപ്പര്‍, രാംനരേഷ് സര്‍വന്‍, ചന്ദര്‍പോള്‍ എന്നിവരും ഈ നേട്ടത്തില്‍ ഗെയ്ലിന് മുന്നിലുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍