UPDATES

കായികം

ശ്രീശാന്തിന് ക്രിക്കറ്റിലേക്ക് പെട്ടെന്ന് മടങ്ങിയെത്താന്‍ കഴിയില്ല; സിഒഎ

ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസങ്ങളില്‍ നടക്കുന്ന യൂറോപ്യന്‍ ട്വന്റി-20 ലീഗിലൂടെ മടങ്ങി വരുകയെന്ന ലക്ഷ്യത്തിലാണ് ശ്രീശാന്ത്.

ക്രിക്കറ്റ് വാത്‌വെപ്പ് കേസിനെ തുടര്‍ന്ന് മലയാളി താരം എസ് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി പിന്‍വലിച്ചെങ്കിലും താരത്തിന് ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവ് എളുപ്പത്തില്‍ സാധ്യമാകില്ലെ
ന്നാണ് റിപോര്‍ട്ടുകള്‍. സുപ്രീംകോടതി നിയോഗിച്ച ഇടക്കാല സമിതി(സിഒഎ)
യുടെ പുതിയ തീരുമാനമാണ് ശ്രീക്ക് തിരിച്ചടിയായേക്കുക. ശ്രീശാന്തിന്റെ വിലക്ക് പിന്‍വലിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ ബിസിസിഐ ഓംബുഡ്സ്മാന്‍ ജസ്റ്റിസ് ഡികെ ജെയ്നിന് കൈമാറുന്നത് ഉടനുണ്ടാകില്ലെന്നാണ് ഇടക്കാല സമിതി വ്യക്തമാക്കുന്നത്.

ഇക്കാര്യത്തില്‍ പെട്ടെന്നൊരു തീരുമാനം ഉണ്ടാകില്ല. സുപ്രീംകോടതി വിധിയില്‍ കാര്യങ്ങളെല്ലാം വ്യക്തമാണ്. അത് അംഗീകരിക്കുകയും ചെയ്യും. എന്നാല്‍ നാളെ തന്നെ ഈ വിഷയം ഓംബുഡ്സ്മാന് കൈമാറേണ്ടതില്ല. അതിന് സമയമുണ്ടെന്നുമാണ് ഇടക്കാല സമിതി അംഗം രവി തോഡ്ഗെ വ്യക്തമാക്കി. വൈകുന്ന ഓരോ നിമിഷവും ശ്രീശാന്തിനെ സംബന്ധിച്ചിടത്തോളം മടങ്ങിവരവിനുള്ള സാധ്യതകളാണ് ഇല്ലാതാക്കുന്നത്.

ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസങ്ങളില്‍ നടക്കുന്ന യൂറോപ്യന്‍ ട്വന്റി-20 ലീഗിലൂടെ മടങ്ങി വരുകയെന്ന ലക്ഷ്യത്തിലാണ് ശ്രീശാന്ത്. അയര്‍ലന്‍ഡ്, സ്‌കോട്ലന്‍ഡ്, നെതര്‍ലന്‍ഡ്സ് രാജ്യങ്ങളിലെ ബോര്‍ഡുകള്‍ ചേര്‍ന്ന് നടത്തുന്ന പുതിയ ലീഗാണിത്. അതിനുമുമ്പ് വിലക്കില്‍ ബോര്‍ഡ് തീരുമാനം എടുത്തില്ലെങ്കില്‍ ശ്രീക്ക് കളിക്കാനാകില്ല. ബിസിസിഐയുടെ നോഒബ്ജഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ ശ്രീക്ക് ഒരു രാജ്യത്തും കളിക്കാനാകില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍