UPDATES

സോഷ്യൽ വയർ

ഇത്തവണ പാക്കിസ്ഥാന്‍ കപ്പടിക്കുമോ? എങ്കില്‍ സര്‍ഫ്രാസ് അഹമ്മദ് പാക് പ്രധാനമന്ത്രി

92 ന്റെ തനി ആവര്‍ത്തനമാണ് ഈ ലോകകപ്പിലെ പാക് പ്രകടനം

ഇംഗ്ലണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പ് പാക്കിസ്ഥാനുള്ളത് തന്നെയെന്ന് വാദിക്കുകയാണ് ക്രിക്കറ്റ് ലോകത്തെ ഒരു കൂട്ടര്‍. 1992 ലോകകപ്പ് ജേതാക്കള്‍ പാക്കിസ്ഥാനെങ്കില്‍ 2019 ലോകകപ്പും പാക് പടയ്ക്ക് തന്നെയെന്നാണ് വാദം. 1992 ലെ പാക്കിസ്ഥാന്റെ അതേ പ്രകടനമാണ് ഈ ലോകകപ്പിലെ മത്സരങ്ങളില്‍ തോല്‍വിയിലും ജയത്തിലും ടീം പിന്‍തുടരുന്നത്. 92 ല്‍ ദയനീയമായി തുടങ്ങിയ ക്യാമ്പയിന്റെ രണ്ടാം പകുതിയില്‍ പൂര്‍വ്വാധികം ശക്തിയോടെ തിരികെ വന്ന പാക്കിസ്ഥാന്‍ തുടര്‍ച്ചയായ മത്സരങ്ങളില്‍ വിജയിച്ചാണ് കപ്പടിച്ചത്.

1992 ലും 2019 ലും റൗണ്ട് റോബിന്‍ മാതൃകയിലുള്ള ഗ്രൂപ്പ് പോരാട്ടങ്ങള്‍ തന്നെയായിരുന്നു. 92നു ശേഷം റൗണ്ട് റോബിന്‍ പോരാട്ടങ്ങള്‍ ഈ ടൂര്‍ണമെന്റിലാണ് ഐസിസി പരീക്ഷിക്കുന്നത്.  1992 ലോകകപ്പിലെ പാകിസ്ഥാന്റെ ആദ്യ മത്സരം വിന്‍ഡീസിനോടായിരുന്നു 10 വിക്കറ്റിനായിരുന്നു ടീം തോറ്റത്. ഇത്തവണയും പാക് പടയുടെ ആദ്യ മത്സരം കരീബിയന്‍ സംഘത്തോട് തന്നെ തോല്‍വി 7 വിക്കറ്റിനും. രണ്ടാം മത്സരത്തില്‍ അന്ന് സിംബാബ്വേയോട് പൊരുതിയ പാകിസ്താന്‍ 53 റണ്‍സിന്റെ ജയം നേടി. ഇത്തവണത്തെ രണ്ടാമങ്കത്തില്‍ ജയം ഇംഗ്ലണ്ടിനോട് ജയം 14 റണ്‍സിന്. 1992 ല്‍ പാകിസ്ഥാന്‍ ഇംഗ്ലണ്ട് മത്സരമായിരുന്നു മഴമൂലം ഉപേക്ഷിക്കപ്പെട്ടത്. ഇത്തവണ ശ്രീലങ്കയ്ക്കെതിരെയും.

92 ല്‍ ആദ്യത്തെ അഞ്ചു മത്സരങ്ങളില്‍ നിന്ന് ഒരു ജയം.ഒരു മത്സരം മഴ കൊണ്ടു പോയി. ബാക്കി മൂന്നിലും തോല്‍വി. പിന്നീട് നടന്ന മൂന്ന് മത്സരങ്ങളും വിജയിച്ചാണ് പാക്കിസ്ഥാന്‍ സെമി കളിച്ചത്. ഈ വര്‍ഷം പരിശോധിച്ചാല്‍ ആദ്യത്തെ അഞ്ചു മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രം. ഒന്ന് മഴ മുടക്കി. ബാക്കി നാലിലും തോല്‍വി. 92ല്‍ ഗ്രൂപ്പ് മത്സരങ്ങളില്‍ അവസാനത്തെ മൂന്ന് മത്സരവും പാക്കിസ്ഥാന്‍ ജയിച്ചിരുന്നു. ഇക്കൊല്ലം ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ആറാമത്തെ മത്സരം പാക്കിസ്ഥാന്‍ ജയിച്ചു കഴിഞ്ഞു. ഇനിയുള്ളത് നാല് മത്സരങ്ങള്‍. 92ല്‍ എട്ട് ഗ്രൂപ്പ് മത്സരങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍ ഈ വര്‍ഷം ഒന്‍പത് മത്സരങ്ങളാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍