UPDATES

കായികം

സൗരവ് ഗാംഗുലിക്കെതിരെ പരാതി; ഐപിഎലില്‍ പുതിയ വിവാദം

. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏതെങ്കിലും സ്ഥാനം വഹിക്കുന്നവര്‍ ഐപിഎല്‍ ഫ്രാഞ്ചൈസികളില്‍ പ്രവര്‍ത്തിക്കരുതെന്നാണ് കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേഷന്റെ ചട്ടം.

മങ്കാദിങ് വിവാദത്തിന് ശേഷം ഐപിഎലില്‍ ഇതാ മറ്റൊരു വിവാദം കൂടി എത്തുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഉപദേശകനായ ഇന്ത്യന്‍ ഇതിഹാസം സൗരവ് ഗാംഗുലിക്കെതിരേ നടപടി ആവശ്യപ്പെട്ട് രണ്ട് ബംഗാള്‍ സ്വദേശികള്‍ ബിസിസിഐ ഓംബുഡ്സ്മാന്‍ ഡികെ ജെയ്ന് പരാതി നല്‍കിയിരിക്കുകയാണ്. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരിക്കെ ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഉദേശകനായത് ചട്ടങ്ങള്‍ ലംഘിച്ചാണെന്നതാണ് ചൂണ്ടികാണിച്ചാണ് പരാതി. ബംഗാള്‍ സ്വദേശികളായ രഞ്ജിത് കെആര്‍ സീല്‍, ഭശ്വതി സാന്റുവ എന്നിവരാണ് പരാതി നല്‍കിയിരിക്കുന്നത്.

ഏപ്രില്‍ 12ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-ഡല്‍ഹി ക്യാപ്പിറ്റല്‍സ് മത്സരത്തില്‍ പിച്ച് ക്യുറേറ്റര്‍മാരെ ഗാംഗുലിക്ക് സ്വാധീനിക്കാന്‍ സാധിക്കുമെന്നും ഇത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് പരാതിയില്‍ പറയുന്നത്. ലോധ കമ്മിറ്റി പരിഷ്‌കരണങ്ങളിലുള്ള സുപ്രീം കോടതി നിര്‍ദേശങ്ങള്‍ പാലിക്കപ്പെടാന്‍ ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏതെങ്കിലും സ്ഥാനം വഹിക്കുന്നവര്‍ ഐപിഎല്‍ ഫ്രാഞ്ചൈസികളില്‍ പ്രവര്‍ത്തിക്കരുതെന്നാണ് കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേഷന്റെ ചട്ടം.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍