UPDATES

കായികം

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇന്ത്യയില്‍ ഒരുങ്ങുന്നു

കണ്‍സ്ട്രക്ഷന്‍ കമ്പനിയായ എല്‍ ആന്‍ഡ് ടി യ്ക്കാണ് ഈ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല

ഒരു ലക്ഷം പേരെ ഉള്‍ക്കൊളളാവുന്ന  ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം അഹമ്മദാബാദില്‍ ഒരുങ്ങുന്നു. 63 ഏക്കറില്‍ 700 കോടി രൂപയോളം മുടക്കി ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനാണ് സ്റ്റേഡിയം പണികഴിപ്പിക്കുന്നത്. സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസഡിന്റ് പെരിമാള്‍ നത്വാനിയാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.

നിലവില്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടാണ് ആളുകളെ ഉള്‍ക്കൊള്ളാവുന്ന ശേഷിയില്‍ ലോകത്തെ ഏറ്റവും വലിയ സ്റ്റേഡിയം. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ മെല്‍ബണെ പിന്തള്ളി അഹമ്മദാബാദിലെ ഇന്ത്യന്‍ സ്റ്റേഡിയം മുന്നിലെത്തും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം.

കണ്‍സ്ട്രക്ഷന്‍ കമ്പനിയായ എല്‍ ആന്‍ഡ് ടി യ്ക്കാണ് ഈ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല. സ്റ്റേഡിയത്തിന്റെ ഭാഗമായി ഒരു ഇന്‍ഡോര്‍ ക്രിക്കറ്റ് അക്കാദമിയും, മൂന്ന് പരിശീലന മൈതാനങ്ങളുമുണ്ടാകും. ഇന്ത്യയിലെ മറ്റ് സ്റ്റേഡിയങ്ങളില്‍ ഉള്ളതിനേക്കാള്‍ വിപുലമായ പാര്‍ക്കിംഗ് സംവിധാനമാകും സ്റ്റേഡിയത്തിന്റെ മറ്റൊരു പ്രധാന പ്രത്യേകത. ഒരു സമയം 10000 ഇരുചക്രവാഹനങ്ങളും, 3000 കാറുകള്‍ക്കുമുള്ള പാര്‍ക്കിംഗ് സൗകര്യവും 55 മുറികളുടങ്ങുന്ന ക്ലബ് ഹൗസ്, ഒളിമ്പിംക് നിലവാരത്തിലുള്ള സ്വിമ്മിംഗ് പൂള്‍, 76 കോര്‍പറേറ്റ് ബോക്‌സസുമാണ് സ്‌റ്റേഡിയത്തില്‍ ഒരുങ്ങുന്നതെന്നാണ് റിപോര്‍ട്ടുകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍