UPDATES

കായികം

കോപ അമേരിക്കയ്ക്ക് നാളെ തുടക്കം; ആദ്യ മത്സരം ബ്രസീലും ബൊളീവിയയും തമ്മില്‍

12 ടീമുകളാണ് ഇത്തവണ കോപ അമേരിക്കയില്‍ പങ്കെടുക്കുക. മൂന്ന് ഗ്രൂപ്പുകള്‍ ആയാകും പോരാട്ടം

ബ്രസീല്‍ ആതിഥ്യം വഹിക്കുന്ന കോപ അമേരിക്കയ്ക്ക് നാളെ തുടക്കം. ബ്രസീലിലെ അഞ്ച് നഗരങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ മൂന്ന് ഗ്രൂപ്പുകളിലായി 12 ടീമുകള്‍ പങ്കെടുക്കും. ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് പുറമെ മികച്ച രണ്ട് മൂന്നാം സ്ഥാനക്കാരും ക്വാര്‍ട്ടറിലേക്ക് മുന്നേറുന്ന തരത്തിലാണ് ടൂര്‍ണമെന്റിന്റെ ഘടന. നാളെ രാവിലെ ഇന്ത്യന്‍ സമയം 6 മണിക്ക് ബ്രസീലും ബൊളീവിയയും തമ്മിലാണ് ഉദ്ഘാടന മത്സരം. നെയ്മര്‍ ഇല്ലാത്തത് ബ്രസീലിന് വലിയ തിരിച്ചടിയായേക്കും കൗട്ടീനോ ഫര്‍മീനോ ജീസുസ് എന്നിവരിലാണ് ഇത്തവണ ബ്രസീലിന്റെ പ്രതീക്ഷ.

12 ടീമുകളാണ് ഇത്തവണ കോപ അമേരിക്കയില്‍ പങ്കെടുക്കുക. മൂന്ന് ഗ്രൂപ്പുകള്‍ ആയാകും പോരാട്ടം. താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പിലാണ് ആതിഥേയരായ ബ്രസീല്‍ ഇടം പിടിച്ചിരിക്കുന്നത്. ബ്രസീലിന്റെ ഗ്രൂപ്പ് എയില്‍ പെറു, വെനിസ്വേല, ബൊളീവിയ എന്നിവരാണ് ഉള്ളത്. ബാക്കി രണ്ട് ഗ്രൂപ്പുകളും കടുപ്പമുള്ളതാണ്. ഗ്രൂപ്പ് ബിയിലാണ് അര്‍ജന്റീന. അര്‍ജന്റീനയ്ക്ക് ഒപ്പം കൊളംബിയ, പരാഗ്വേ, ഖത്തര്‍ എന്നിവരാണ് ഉള്ളത്. ഗ്രൂപ്പ് സിയില്‍ ഉറുഗ്വേ, ചിലി, ജപ്പാന്‍, ഇക്വഡോര്‍ എന്നിവരാണ് ഉള്ളത്. ചിരവൈരികളായ ചിലിയും ഉറുഗ്വേയും തമ്മിലുള്ള പോരാട്ടമാകും ഈ ഗ്രൂപ്പിലെ പ്രധാന മത്സരം. ലാറ്റിനമേരിക്ക് പുറത്ത് നിന്നുള്ള രണ്ട് ടീമുകളായി ജപ്പാനും ഖത്തറുമാണ് കോപ അമേരിക്കയില്‍ ഇത്തവണ ഉള്ളത്. യുവ ടീമുമായാണ് ജപ്പാന്‍ എത്തിയിരിക്കുന്നത്. 2022 ലോകകപ്പിന് ആതിഥ്യം വഹിക്കുന്നതിനാലാണ് ഖത്തറിന് കോപയിലേക്ക് ക്ഷണം ലഭിച്ചത്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍