UPDATES

കായികം

കരീബിയന്‍ പ്രീമിയര്‍ ലീഗ് കളിക്കാനൊരുങ്ങി ഇര്‍ഫാന്‍ പത്താന്‍

2007 ല്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഇര്‍ഫാന്‍ 2012 ന് ശേഷം ദേശീയ ടീമിലും കളിച്ചിട്ടില്ല.

2019 ലെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനൊരുങ്ങുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ടി20 ലീഗിന് മുന്നോടിയായി നടത്തുന്ന ഡ്രാഫ്റ്റില്‍ താരം ഇടം പിടിച്ചതോടെ കരീബിയന്‍ ലീഗില്‍ കളിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ താരമെന്ന നേട്ടം താരത്തിന് സ്വന്തമായേക്കും.

ഇന്ത്യയില്‍ നിന്ന് ഡ്രാഫ്റ്റ് പട്ടികയില്‍ ഇടംപിടിച്ച ഏകതാരമാണ് ഇര്‍ഫാന്‍. ഡ്രാഫ്റ്റില്‍ നിന്ന് ഏതെങ്കിലും ടീം സ്വന്തമാക്കിയാല്‍ വിദേശ ടി20 ലീഗ് കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായും ഇര്‍ഫാന്‍ മാറും. ഒരു കാലത്ത് ഇന്ത്യയുടെ അടുത്ത സൂപ്പര്‍ താരമാകുമെന്ന് വിചാരിച്ചിരുന്ന ഇര്‍ഫാന് പക്ഷേ പ്രതീക്ഷിച്ച മികവിലേക്ക് ഉയരാനായിരുന്നില്ല. 2007 ല്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഇര്‍ഫാന്‍ 2012 ന് ശേഷം ദേശീയ ടീമിലും കളിച്ചിട്ടില്ല. ഈസീസണ്‍ ഐപിഎല്ലിലും അവസരം ലഭിക്കാതിരുന്ന താരം പക്ഷേ ഈ സീസണില്‍ കമന്ററി ബോക്‌സിലെ സജീവ സാന്നിധ്യമായിരുന്നു.

ഇന്ത്യക്ക് വേണ്ടി 29 ടെസ്റ്റുകളും 120 ഏകദിനങ്ങളും 24 ട്വന്റി20 കളിച്ച താരം 301 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഇന്ത്യന്‍ ജഴ്‌സിയില്‍ ഇറങ്ങി 2,800 റണ്‍സ് പത്താന്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിംഗ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്(ഡല്‍ഹി ക്യാപിറ്റല്‍സ്),
ഗുജറാത്ത് ലയണ്‍സ്, എന്നീ ഫ്രാഞ്ചൈസികളില്‍ കളിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍