UPDATES

കായികം

സൂപ്പർ താരങ്ങളുടെ പരിക്ക് തലവേദനയാകുന്നു: അഡ്‌ലെയ്ഡിലെ വിജയം പെര്‍ത്തില്‍ ആവര്‍ത്തിക്കാന്‍ ടീം ഇന്ത്യക്ക് കഴിയുമോ?

സന്നാഹ മത്സരത്തില്‍ പരിക്കേറ്റ പൃഥ്വി ഷായും മൈതാനത്തിറങ്ങാന്‍ സാധ്യതയില്ല.

അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റ് വിജയത്തിന് ശേഷം വിജയത്തുടര്‍ച്ച തേടുന്ന ഇന്ത്യയ്ക്ക് താരങ്ങളുടെ പരിക്ക് തിരിച്ചടിയാകുന്നു.  ആദ്യ ടെസ്റ്റില്‍ തിളങ്ങിയ രവിചന്ദ്രന്‍ അശ്വിനും ഇന്ത്യയുടെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ്മയും പെര്‍ത്തില്‍ നാളെ ആരംഭിയ്ക്കുന്ന ടെസ്റ്റ് മത്സരത്തില്‍ കളിക്കില്ലെന്നാണ് ടീം വ്യക്തമാക്കി. പരിക്കാണ് ഇരു താരങ്ങള്‍ക്കും വിനയായി മാറിയിരിക്കുന്നത്. സന്നാഹ മത്സരത്തില്‍ പരിക്കേറ്റ പൃഥ്വി ഷായും മൈതാനത്തിറങ്ങാന്‍ സാധ്യതയില്ല.

അശ്വിനു പകരം രവീന്ദ്ര ജഡേജയും രോഹിത് ശര്‍മ്മയ്ക്ക് പകരം ഹനുമ വിഹാരിയും ടീമിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെര്‍ത്തിലെ പേസ് ബൗളിംഗിനു അനുകൂലമായ പിച്ചില്‍ ഇന്ത്യ ജഡേജയ്ക്ക് പകരം ഭുവനേശ്വര്‍ കുമാറിനെയോ ഉമേഷ് യാദവിനെയോ ഉള്‍പ്പെടുത്താനും  സാധ്യതയുണ്ട്. രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ 13 അംഗ സ്‌ക്വാഡിങ്ങനെയാണ് ഇന്ത്യ: വിരാട് കോഹ്‌ലി, മുരളി വിജയ്, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കമാര്‍, ഉമേഷ് യാദവ്

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍