UPDATES

കായികം

ലൈംഗിക ആരോപണ കേസ്; റൊണാള്‍ഡോയ്ക്ക് അനുകൂല വിധിയുണ്ടായേക്കും

താരത്തിനെതിരായ കുറ്റം സംശയമറ്റ രീതിയില്‍ തെളിയിക്കാന്‍ കഴിയില്ലെന്നതിനാലാണ് കേസില്‍ റെറാണാള്‍ഡോയ്ക്ക് എതിരെ നടപടികള്‍ ഉണ്ടകില്ലെന്നതിന് കാരണം.

യവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ആശ്വാസ വാര്‍ത്ത എത്തിയിരിക്കുകയാണ്. 2009 ല്‍ ലാസ് വേഗാസില്‍ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ താരത്തിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തില്ലെന്നാന്നാണ് പ്രോസിക്യൂട്ടര്‍ പറഞ്ഞതായുള്ള റിപോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. താരത്തിനെതിരായ കുറ്റം സംശയമറ്റ രീതിയില്‍ തെളിയിക്കാന്‍ കഴിയില്ലെന്നതിനാലാണ് കേസില്‍ റൊണാള്‍ഡോയ്ക്ക് എതിരെ നടപടികള്‍ ഉണ്ടകില്ലെന്നതിന് കാരണം.

ലാസ് വേഗാസ് പോലീസിന്റെ അന്വേഷണത്തില്‍ ഉള്ള കേസില്‍ ഇപ്പോഴും അന്തിമ വിധി വന്നില്ല എങ്കിലും കേസ് ഉടന്‍ അവസാനിക്കും എന്നും സൂചനകള്‍ ലഭിക്കുന്നു. അമേരിക്കയില്‍ ഡി എന്‍ എ പരിശോധനയ്ക്കായി ഹാജരാകണമെന്ന വാറന്റ് റൊണാള്‍ഡോയ്ക്ക്  നിലനില്‍ക്കുന്നതിനിടയിലാണ് ഈ പുതിയ വാര്‍ത്തകള്‍ വരുന്നത്. അമേരിക്കന്‍ വനിതയെ 2009ല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പീഡിപ്പിച്ചു എന്നാണ് കേസ്.

2009 ല്‍ ലാസ് വെഗാസിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് റൊണാള്‍ഡോ തന്നെ പീഡിപ്പിച്ചെന്നായിരുന്നു 34 കാരിയായ കാതറിന്‍ മയോര്‍ഗയുടെ ആരോപണം. സംഭവം പുറത്തു പറയാതിരിക്കാന്‍ 3,75,000 ഡോളര്‍ റോണോ നല്‍കിയെന്നും അവര്‍ പറഞ്ഞു. പല തവണ തന്നെ ഉപദ്രവിക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും റോണോ ചെവികൊണ്ടില്ലെന്നും മയോര്‍ഗ വെളിപ്പെടുത്തിയിരുന്നു. നേരത്തെ ഇരുവരുടെയും അഭിഭാഷകര്‍ തമ്മില്‍ ചര്‍ച്ച നടത്തിയതിന്റെ ഫലമായിയാണ് താരം യുവതിക്ക് പണം നല്‍കാന്‍ തീരുമാനിച്ചതെന്നും റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 2009 ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് റയലിലേക്ക് മാറിയ സമയത്താണ് സംഭവം. ലാസ് വെഗാസിലെ ഹോട്ടലില്‍ വെച്ചുണ്ടായ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കാതെ മയോര്‍ഗ അഭിഭാഷകനെ സമീപിക്കുകകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍