തമിഴ്നാട്ടില്‍ എവിടെ ചെന്നാലും തന്നെ തല എന്നാണ് വിളിക്കുന്നതെന്നും ധോണി വെളിപ്പെടുത്തി.
ക്രിക്കറ്റില്‍ ആരാധകര്‍ ഏറെയുള്ള താരമാണ് ഇന്ത്യയുടെ മഹേന്ദ്രസിംഗ് ധോണി.
താരത്തോടുള്ള ആരാധനയില്‍ താരത്തെ പല പേരുകളും ആരാധകര്‍ വിളിക്കാറുണ്ട്. മഹി, ക്യാപ്റ്റന്‍ കൂള്‍, എംഎസ്ഡി, തുടങ്ങിയവയാണ് ഇവയില്‍ ചിലത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ എല്ലാ സീസണുകളിലും ഈ പേരുകള്‍ ഉയര്‍ന്ന് വരാറുണ്ട്. തന്റെ ആരാധകരോടുള്ള താരത്തിന്റെ കരുതലാണ് ഇവിടെ എടുത്തു പറയേണ്ടത്. കളിക്കിടയിലും മൈതാനത്തിനു പുറത്തും ആരാധകര്‍ക്കായി ധോണി സമയം കണ്ടെത്തുന്നു.
ഏറ്റവും ഒടുവിലായി ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന് എതിരായ മത്സരശേഷം ആരാധകര്‍ക്ക് തല സമ്മാനങ്ങള്‍ നല്‍കിയതാണ് ഇപ്പോള്‍ ചര്‍ച്ച. ആരാധകര്‍ക്ക് നന്ദി അറിയിച്ച് തല എന്ന വിശേഷണം ‘വെരി സ്പെഷ്യല്‍’ എന്നാണ് ധോണി പറഞ്ഞത്. തമിഴ്നാട്ടില്‍ എവിടെ ചെന്നാലും തന്നെ തല എന്നാണ് വിളിക്കുന്നതെന്നും ധോണി വെളിപ്പെടുത്തി. ഡല്‍ഹിയെ കീഴടക്കി സഹതാരങ്ങള്‍ക്കൊപ്പം മൈതാനം ചുറ്റിയ ധോണി ആരാധകര്‍ക്ക് തന്റെ കയ്യൊപ്പിട്ട ടെന്നീസ് ബോളുകളും ജഴ്സികളും സമ്മാനമായി നല്‍കി.
ഇതിനേക്കാളേറെ ചെപ്പോക്ക് ഗ്രൗണ്ട് സ്റ്റാഫുകളെ നേരില്‍ കണ്ട ധോണി അവര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. ക്രിക്കറ്റ് ലോകത്ത് ആരാധകരെ ഇത്രയധികം സ്‌നേഹിക്കുന്ന മറ്റൊരു താരം കാണില്ലെന്നാണ് ആരാധകരുടെ പക്ഷം.
The @ChennaiIPL thanking their fans at the #AnbuDen ?? with a victory lap. pic.twitter.com/SRlFHSTzSk
— IndianPremierLeague (@IPL) May 1, 2019
#Anbuden Super Thanks from the #Yellove family! ?? #WhistlePodu pic.twitter.com/RyVQv9s0yx
— Chennai Super Kings (@ChennaiIPL) May 1, 2019
#AnbuDen Thala! #WhistlePodu #Yellove ?? pic.twitter.com/CJ8mxvW7Bc
— Chennai Super Kings (@ChennaiIPL) May 1, 2019
The name #Thala is very special and I’m thankful to the fans for the love bestowed on me ? pic.twitter.com/ZN9VTUe0vM
— IndianPremierLeague (@IPL) May 1, 2019