UPDATES

കായികം

കപില്‍ദേവിന്റെ റെക്കോര്‍ഡ് പഴങ്കഥയാക്കി ദക്ഷിണാഫ്രിക്കന്‍ താരം

കപില്‍ദേവിനേക്കാള്‍ 39 മത്സരങ്ങള്‍ കുറവ് മത്സരം കളിച്ചാണ് സ്റ്റെയിനിന്റെ നേട്ടം.

ഇന്ത്യന്‍ ഇതിഹാസം കപില്‍ദേവിന്റെ പേരിലുള്ള റെക്കോര്‍ഡ് ഇനി ലോകക്രിക്കറ്റില്‍ പഴങ്കഥ. ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരുടെ ക്ലബില്‍ കപില്‍ ദേവിനെ പിന്നിലാക്കി ദക്ഷിണാഫ്രിക്കന്‍  താരം ഡെയ്ല്‍ സ്റ്റെയിന്‍ മുന്നിലെത്തി. ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിലാണ് ഒഷാണ്ഡ പിയുമല്‍ ഫെര്‍നാന്‍ഡോയെ പുറത്താക്കിയാണ് സ്റ്റെയിനിന്റെ നേട്ടം സ്വന്തമാക്കിയത്. നേട്ടത്തോടെ താരത്തിന്റെ ടെസ്റ്റ് വിക്കറ്റ് നേട്ടം 435ലേക്കെത്തി. 131 ടെസ്റ്റില്‍ നിന്നുമാണ് കപില്‍ദേവ് 434 വിക്കറ്റ് വീഴ്ത്തിയത്. കപില്‍ദേവിനേക്കാള്‍ 39 മത്സരങ്ങള്‍ കുറവ് മത്സരം കളിച്ചാണ് സ്റ്റെയിനിന്റെ നേട്ടം.

നേരത്ത, ജനുവരിയില്‍ പാകിസ്താനെതിരായ ടെസ്റ്റിനിടെ കപില്‍ദേവിന്റെ റെക്കോര്‍ഡ് മറികടക്കുന്നതിന് അടുത്തെത്തിയിരുന്നു സ്റ്റെയിന്‍. എന്നാല്‍ നേട്ടത്തിനായി താരത്തിന് ഒരു മാസം കാത്തിരിക്കേണ്ടി വന്നു. ജനുവരി 14ന് പാകിസ്താനെതിരായ മൂന്നാം ടെസ്റ്റിന്റെ നാലാം ദിനം പാകിസ്താന്‍ ഇന്നിങ്സിന് അവസാനം കുറിച്ചുള്ള ഒരു വിക്കറ്റ് നേടാനായിരുന്നു എങ്കില്‍ അന്ന് തന്നെ സ്റ്റെയിനിന് കപിലിന്റെ റെക്കോര്‍ഡിന് ഒപ്പമെത്താമായിരുന്നു.

എന്നാല്‍ അതിന്‌ ഫെബ്രുവരി പതിനാല് വരെ  താരത്തിന് അതിനായി കാത്തിരിക്കേണ്ടി വന്നു. 108 ടെസ്റ്റില്‍ നിന്നും 421 വിക്കറ്റ് വീഴ്ത്തിയ സൗത്ത് ആഫ്രിക്കയുടെ പൊള്ളോക്കിനെ സ്റ്റെയിന്‍ നേരത്തെ പിന്നിലാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍