UPDATES

കായികം

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ മുന്‍ ഓസ്‌ട്രേലിയന്‍ താരം?

പുതിയ ബോളിംഗ് പരിശീലകനായി മുന്‍ നായകനും, മുന്‍ പരിശീലകനുമായിരുന്ന വഖാര്‍ യൂനിസെത്തുമെന്നാണ് സൂചനകള്‍.

മുന്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഡീന്‍ ജോണ്‍സ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായേക്കുമെന്ന് റിപ്പോര്‍ട്ട്.  ട്വിറ്ററിലൂടെ ഇത് സംബന്ധിച്ച് ഡീന്‍ ജോണ്‍സ് തന്നെയാണ് സൂചിപ്പിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
വ്യാഴാഴ്ചയായിരുന്നു പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്കുള്ള അഭിമുഖം നടന്നത്. മുന്‍ പാക് നായകന്‍ മിസ്ബാ ഉള്‍ ഹഖ്, ഡീന്‍ ജോണ്‍സ്, പാകിസ്ഥാന്റെ മുന്‍ ടെസ്റ്റ് ടീം ഓപ്പണര്‍ മൊഹ്‌സിന്‍ ഖാന്‍ എന്നിവരായിരുന്നു ഈ അഭിമുഖത്തില്‍ പങ്കെടുത്തത്.
നിലവില്‍ 65 വയസായതിനാല്‍ പ്രായക്കൂടുതല്‍ മൊഹ്‌സിന്‍ ഖാന് ഈ സ്ഥാനത്തേക്ക് എത്തുന്നതിന് തടസമാകുമെന്നും, മിസ്ബാ ഉള്‍ഹഖ് പരിശീലകനാവാനാണ് ഏറ്റവുമധികം സാധ്യതയെന്നും പിന്നീട് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇന്ന് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഡീന്‍ ജോണ്‍സിട്ട ട്വീറ്റാണ് അദ്ദേഹമാകും പാക് പരിശീലകനാവുക എന്നുള്ള സൂചനകള്‍ നല്‍കുന്നത്.

അതേ സമയം പാകിസ്ഥാന്റെ പുതിയ ബോളിംഗ് പരിശീലകനായി മുന്‍ നായകനും, മുന്‍ പരിശീലകനുമായിരുന്ന വഖാര്‍ യൂനിസെത്തുമെന്നാണ് സൂചനകള്‍. വിന്‍ഡീസ് ഇതിഹാസം കോട്‌നി വാല്‍ഷും ഈ സ്ഥാനത്തേക്ക് വഖാറിന് ശക്തമായ ഭീഷണി ഉയര്‍ത്തുന്നുണ്ട്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍