UPDATES

കായികം

ഫിറോസ് ഷാ കോട്ല സ്റ്റേഡിയം ഇനി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയമാകും

ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ആഭ്യന്തരമന്ത്രി അമിത് ഷായും കായിക മന്ത്രി കിരണ്‍ റിജിജുവും പങ്കെടുക്കും.

ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയമായി പുനര്‍നാമകരണം ചെയ്യാന്‍ ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ (ഡിഡിസിഎ) തീരുമാനിച്ചു. സെപ്റ്റംബര്‍ 12 ന് നടക്കുന്ന  ചടങ്ങില്‍ പുനര്‍നാമകരണം നടക്കും. നേരത്തെ പ്രഖ്യാപിച്ചതുപോലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പേരിലാണ് കോട്ലയിലെ ഒരു സ്റ്റാന്‍ഡ്.

വിരാട് കോഹ്‌ലി, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, ആശിഷ് നെഹ്റ, റിഷഭ് പന്ത് തുടങ്ങി നിരവധി കളിക്കാരിലൂടെ ഇന്ത്യക്ക് അഭിമാനിക്കാന്‍ കഴിഞ്ഞത് അരുണ്‍ ജെയ്റ്റ്ലിയുടെ പിന്തുണയും പ്രോത്സാഹനവുമാണെന്ന് ഈ സംരംഭത്തെക്കുറിച്ച് സംസാരിച്ച ഡിഡിസിഎ പ്രസിഡന്റ് രജത് ശര്‍മ പറഞ്ഞു. 1999 മുതല്‍ 2013 വരെ ഡല്‍ഹി ഡിസ്ട്രിക്റ്റ് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ സമയത്താണ് ആധുനിക സൗകര്യങ്ങളോടെ സ്റ്റേഡിയം പുതുക്കി പണിതത്. സ്‌റ്റേഡിയത്തില്‍ ലോകോത്തര നിലവാരത്തിലുള്ള ഡ്രസ്സിങ് മുറികള്‍ ഉള്‍പ്പെടെ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാക്കി.  അരുണ്‍ ജയ്റ്റ്‌ലിടുള്ള ആദരവ് നിലനിര്‍ത്താനാണ് സ്‌റ്റേഡിയത്തിന്റെ പേര് മാറ്റുന്നതെന്ന് അസോസിയേഷന്‍ വ്യക്തമാക്കി.  ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ആഭ്യന്തരമന്ത്രി അമിത് ഷായും കായിക മന്ത്രി കിരണ്‍ റിജിജുവും പങ്കെടുക്കും.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍