UPDATES

കായികം

ഇന്ത്യന്‍ ടീമില്‍ എത്തണം; സഞ്ജുവിന്റെ മാസ് ഇന്നിംഗ്‌സ് പറയുന്നു

സഞ്ജുവാണ് മാന്‍ ഓഫ് ദ് മാച്ച്.

രഞ്ജിയിലും ഐപിഎലിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കുമ്പോഴും ഇന്ത്യന്‍ ടീമില്‍ സ്ഥിര സാനിധ്യമാകാന്‍ സഞ്ജു സാംസണ് വെല്ലുവിളിയാകുന്നത് ബാറ്റിംഗിലെ സ്ഥിരതയില്ലായ്മ തന്നെയാണ്. ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഇടം നല്‍കണമെന്ന് തന്റെ ഇന്നിംഗ്‌സിലൂടെ സഞ്ജു സെലക്ടര്‍മാരോട് ആവശ്യപ്പെടുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തകര്‍പ്പന്‍ ഇന്നിങ്‌സുമായി സഞ്ജു തിളങ്ങിയപ്പോള്‍ ഇന്ത്യക്ക് വിജയം അനായാസമായി.

48 പന്തില്‍ 91 റണ്‍സ് നേടിയ സഞ്ജുവിന്റെ ബാറ്റിങ് മികവിലാണ് ഇന്ത്യ എ 36 റണ്‍സ് വിജയം നേടിയത്. മൂന്നാമനായി ഇറങ്ങിയ സഞ്ജു വെറും 48 പന്തില്‍ ഏഴു സിക്സറുകളും ആറു ബൗണ്ടറിയുമടക്കമാണ് 91 റണ്‍സ് വാരിക്കൂട്ടിയത്. അര്‍ഹിച്ച സെഞ്ച്വറിക്ക് ഒമ്പത് റണ്‍സ് മാത്രം അകലെ താരത്തിനു വിക്കറ്റ് നഷ്ടമാവുകയായിരുന്നു. ടീം സ്‌കോര്‍ 2ല്‍ നില്‍ക്കെ പ്രശാന്ത് ചോപ്ര പുറത്തായപ്പോള്‍ ക്രീസിലെത്തിയ സഞ്ജു 16ാം ഓവറില്‍ സ്‌കോര്‍ 160ലെത്തിച്ചാണ് മടങ്ങിയത്. രണ്ടാം വിക്കറ്റില്‍ ശിഖര്‍ ധവാനുമൊത്ത് 135 റണ്‍സ് കൂട്ടുകെട്ട്. സെഞ്ചുറിക്കു ശ്രമിക്കാതെ റണ്‍ നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തിലാണു പുറത്തായത്

ഏകദിന ടീമലേക്ക് സഞ്ജുവിന് ഒരു പക്ഷേ സ്ഥാനം ലഭിച്ചില്ലെങ്കിലും ട്വന്റി20 ടീമിലേക്കു താരത്തെ പരിഗണിക്കാതിരിക്കില്ലെന്നാണു റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പ് മുന്‍നിര്‍ത്തി മികച്ച ടീമിനെ തയാറാക്കാനുള്ള ഒരുക്കത്തിലാണ് സിലക്ടര്‍മാര്‍. ഋഷഭ് പന്തിനെ തന്നെയാണു മുഖ്യമായും പരിഗണിക്കുന്നതെങ്കിലും സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരെക്കൂടി മല്‍സരങ്ങള്‍ക്കു തയാറാക്കാനാണു പദ്ധതി. സംഘത്തിലെ രണ്ടാമനായിട്ടാണ് സഞ്ജുവിനെ സിലക്ടര്‍മാര്‍ കാണുന്നത്.

സ്‌കോര്‍: ഇന്ത്യ എ 20 ഓവറില്‍ 4 വിക്കറ്റിനു 204, ദക്ഷിണാഫ്രിക്ക എ 20 ഓവറില്‍ 168. മഴയെത്തുടര്‍ന്ന് വൈകിത്തുടങ്ങിയ കളി 20 ഓവറാക്കി ചുരുക്കിയിരുന്നു. 5 ഏകദിനങ്ങളുടെ പരമ്പര ഇന്ത്യ 4-1നു സ്വന്തമാക്കി. സഞ്ജുവാണ് മാന്‍ ഓഫ് ദ് മാച്ച്.ഇന്ത്യന്‍ ടീം ചീഫ് സിലക്ടര്‍ എം.എസ്.കെ. പ്രസാദ് ഉള്‍പ്പെടെയുള്ളവര്‍ക്കു മുന്നിലായിരുന്നു സഞ്ജു ക്ലാസ് തെളിയിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍