UPDATES

കായികം

ധോണിയും ഗംഭീറും ബിജെപിയിലേക്കോ? ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരുവരും മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്

. ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ള ഇരു താരങ്ങളും ഇപ്പോള്‍ ക്രിക്കറ്റില്‍ സജീവമാണ്.

ക്രിക്കറ്റ് താരങ്ങളായ എംഎസ് ധോണിയും ഗൗതം ഗംഭീറും അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റില്‍ മത്സരിച്ചേക്കുമെന്ന് സൂചന. ധോണി ജാര്‍ഖണ്ഡില്‍ നിന്നും ഗംഭീര്‍ ന്യൂ ഡല്‍ഹിയില്‍ നിന്നും ബിജെപി സ്ഥാനാര്‍ഥികളായി മത്സരിക്കുമെന്ന് ദേശീയ മാധ്യമമായ ദ് സണ്‍ഡേ ഗാര്‍ഡിയനാണ് റിപോര്‍ട്ട് ചെയ്യുന്നത്.

ഗംഭീറിന്റെ പേര് നേരത്തെ തന്നെ ബിജെപിയുടെ പട്ടികയില്‍ ഇടംപിടിച്ചിരുന്നുവെന്നാണ് റിപോര്‍ട്ട്. ഇത് പ്രകാരം ന്യൂ ഡല്‍ഹിയില്‍ മീനാക്ഷി ലേഖിക്ക് പകരമാകും ഗംഭീറിന് സീറ്റ് നല്‍കുക.  നിലവില്‍  മീനാക്ഷി ലേഖി ആണ് ഇവിടുത്തെ എംപി. മീനാക്ഷി ലേഖിയുടെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി സംതൃപ്തരല്ല. എന്നാല്‍ ഗംഭീറിന്റെ സാമൂഹ്യസേവനങ്ങള്‍ക്ക് മികച്ച ജനപിന്തുണയുണ്ടെന്നും ഡല്‍ഹി നിവാസികള്‍ക്കായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ മുന്‍ ഇന്ത്യന്‍ താരത്തിനാകുമെന്നും മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. ദില്ലി സ്വദേശിയായതുകൊണ്ടും ബിജെപി രാഷ്ട്രീയത്തെ മുന്‍പ് പല തവണ പിന്തുണച്ചിട്ടുള്ളതുകൊണ്ടുമാണ് ഗംഭീറിന് അവസാരം നല്‍കാന്‍ തീരുമാനം ഉണ്ടായിരിക്കുന്നത്.

അടുത്ത ലോകകപ്പോടെ ക്രിക്കറ്റില്‍നിന്നും വിരമിക്കൊനൊരുങ്ങുന്ന ധോണിയാണ് ബിജെപിയുടെ മറ്റൊരു ലക്ഷ്യം. ധോണിയെ മത്സരപ്പിച്ചാല്‍ തങ്ങള്‍ക്കത് വലിയ നേട്ടമാകുമെന്നാണ് ബിജെപി കരുതുന്നത്. ധോണിക്ക് ക്രിക്കറ്റ് ആരാധകരിലുള്ള സ്വീകാര്യത അനുകൂലമാക്കാനാണ് ബിജെപിയുടെ ശ്രമം.

ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ള ഇരു താരങ്ങളും ഇപ്പോള്‍ ക്രിക്കറ്റില്‍ സജീവമാണ്. വിന്‍ഡീസിനെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ധോണി യും കളിക്കുന്നുണ്ട്. അതേസമയം 2016ന് ശേഷം ഇന്ത്യന്‍ ജഴ്‌സിയില്‍ കളിക്കാന്‍ അവസരം ലഭിക്കാത്ത ഗംഭീര്‍ അഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലാണ്. അടുത്തിടെ അവസാനിച്ച വിജയ് ഹസാരെ ട്രോഫിയില്‍ ഗംഭീറിന്റെ കരുത്തില്‍ ഡല്‍ഹി ഫൈനലിലെത്തിയിരുന്നു. സാമൂഹ്യസേവന രംഗത്ത് ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ എന്ന എന്‍ജിഒയിലൂടെ ഇടപെടുന്നുണ്ട് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍