UPDATES

കായികം

ധോണി ക്യാപ്റ്റനായി മടങ്ങിയെത്തി; ഇന്ത്യയെ നയിക്കുന്നത് 200-ാം മത്സരത്തിൽ

ഏഷ്യാകപ്പിൽ ഫൈനൽ പ്രവേശനം ഉറപ്പിച്ച ടീം ഇന്ത്യക്കു അഫ്ഗാനിസ്ഥാനെതിരായ മത്സരം പരിശീലനമത്സരം മാത്രമാണ്.

ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ നേരിടുന്ന ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി എംഎസ് ധോണി മടങ്ങിയെത്തി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ചതിനെ തുടര്‍ന്നാണ് മുന്‍ ക്യാപ്റ്റനെ തേടി വീണ്ടും അവസരമെത്തിയത്. ഏകദിനത്തില്‍ ഇത് ഇരുനൂറാം തവണയാണ് ധോണി ഇന്ത്യന്‍ ക്യാപ്റ്റന്റെ കുപ്പായമണിയുന്നത്.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്ന വിശേഷണത്തിനുടമയായ ധോണി 2017 ജനുവരിയില്‍ പരിമിത ഓവര്‍ ക്യാപ്റ്റന്‍ പദവി വിരാട് കോലിക്ക് കൈമാറിയിരുന്നു. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞെങ്കിലും നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കും നിര്‍ദ്ദേശം നല്‍കുന്നതും അമ്പയര്‍ റിവ്യൂവില്‍ കണിശതയാര്‍ന്ന നീക്കം നടത്തുന്നതിലും ധോണി തന്നെയാണ് ഇപ്പോഴും മുന്നില്‍ നില്‍ക്കുന്നത്.

ഏഷ്യാകപ്പിൽ ഫൈനൽ പ്രവേശനം ഉറപ്പിച്ച ടീം ഇന്ത്യക്കു അഫ്ഗാനിസ്ഥാനെതിരായ മത്സരം പരിശീലനമത്സരം മാത്രമാണ്. എങ്കിലും ക്യാപ്റ്റന്റെ റോളിൽ ധോണി തിരികെയെത്തിയതിന്റെ ആവേശത്തിലാണ് ആരാധകർ.

അതെ സമയം സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യ അഫ്ഘാനിസ്ഥാനെ നേരിടുകയാണ്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഘാനിസ്ഥാൻ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒൻപത് ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 57 റൺസ് എടുത്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍