UPDATES

കായികം

സൈനിക സേവനം കഴിഞ്ഞ് ധോണി തിരിച്ചെത്തി

ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിന് പിന്നാലെയാണ് ക്രിക്കറ്റില്‍ നിന്നും താത്ക്കാലിക അവധിയെടുത്ത് ധോണി സൈനിക സേവനത്തിന് ഏര്‍പ്പെട്ടത്.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംങ് ധോണിയുടെ ടെറിട്ടോറിയല്‍ ആര്‍മി യൂണിറ്റിന്റെ ഭാഗമായുള്ള സൈനിക സേവനം അവസാനിച്ചു. ജമ്മുവില്‍ പാരാമിലിറ്ററിയുടെ 106 ടി.എ ബറ്റാലിയനിലായിരുന്നു രണ്ടാഴ്ച്ച ധോണി. സൈനക സേവനം കഴിഞ്ഞ് ന്യൂഡല്‍ഹിയില്‍ ഭാര്യ സാക്ഷിക്കും മകള്‍ സിവക്കുമൊപ്പമാണ് ഇപ്പോള്‍ ധോണിയുള്ളത്. സ്വാതന്ത്ര്യദിനത്തോടെ രണ്ട് ആഴ്ച്ച നീണ്ട ധോണിയുടെ സൈനിക സേവനം അവസാനിച്ചിരുന്നു.

ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിന് പിന്നാലെയാണ് ക്രിക്കറ്റില്‍ നിന്നും താത്ക്കാലിക അവധിയെടുത്ത് ധോണി സൈനിക സേവനത്തിന് ഏര്‍പ്പെട്ടത്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ധോണി ഉണ്ടാകുമോ എന്ന ചര്‍ച്ച ചൂടുപിടിച്ചതിനിടെയായിരുന്നു അപ്രതീക്ഷിതമായ ധോണി ടീമില്‍ നിന്ന് അവധി ആവശ്യപ്പെട്ടത്. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് പദവിയുള്ളയാളാണ് 37കാരനായ ധോണി. കശ്മീര്‍ താഴ്വരയിലെ സൈനിക സേവനത്തിനിടെ പട്രോളിംഗ്, ഗാര്‍ഡ്, പോസ്റ്റ് ഡ്യൂട്ടി എന്നീ ചുമതലകള്‍ ഏറ്റെടുക്കുകയും ചെയ്തു.
സ്വാതന്ത്ര്യദിനത്തില്‍ ലഡാക്കിലായിരുന്ന ധോണി അവിടെ കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിന്റെ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍