UPDATES

കായികം

ന്യൂസിലന്‍ഡിനെതിരെ ധോണിക്ക് മികച്ച ബാറ്റിംഗ് റെക്കോര്‍ഡ്; ധോണിയുടെ മികവ് നിര്‍ണായകം

ഓസീസിനെതിരായ പരമ്പരയില്‍ തുടര്‍ന്ന മികവ് ന്യൂസിലന്‍ഡിലും ആവര്‍ത്തിക്കാനായാല്‍ ഇന്ത്യയ്ക്കും അത് ഏറെ ഗുണംചെയ്യും.

ഓസ്ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളുള്‍പ്പെട്ട ഏകദിന പരമ്പരയില്‍ മൂന്ന് അര്‍ധസെഞ്ചുറികളും മാന്‍ ഓഫ് ദി സീരീസും സ്വന്തമാക്കിയതിന് ശേഷം ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സര ഏകദിന പരമ്പരയ്യ്‌ക്കൊരുങ്ങുകയാണ് ഇന്ത്യന്‍ സൂപ്പര്‍ താരം എം.എസ് ധോണി. ഏകദിന ക്രിക്കറ്റിലെ കരുത്തരായ ന്യൂസിലന്‍ഡിനെ നേരിടുമ്പോള്‍ ധോണിയുടെ ബാറ്റിംഗും ഇന്ത്യന്‍ പ്രകടനത്തില്‍ നിര്‍ണായകമാകും. ഇന്ത്യയുടെ ബിഗ് ഫീനീഷര്‍ കിവീസിനെതിരെയും തിളങ്ങിയാല്‍  നേട്ടമാകും.

ന്യൂസിലന്‍ഡിനെതിരെ മികച്ച ബാറ്റിംഗ് റെക്കോര്‍ഡുള്ള താരമാണ് ധോണിയെന്നത് പരമ്പരയ്ക്ക് മുന്‍പ് ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ഘടകമാണ്. ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെതിരെ 10 ഇന്നിംഗ്സുകള്‍ കളിച്ചിട്ടുള്ള ധോണി 90.16 ബാറ്റിംഗ് ശരാശരിയില്‍ 541 റണ്‍സാണ് നേടിയിട്ടുള്ളത്. 6 അര്‍ധസെഞ്ചുറികളും ഈ പത്ത് ഇന്നിംഗ്സുകളില്‍ അദ്ദേഹം നേടി. 96.65 ആണ് ബാറ്റിംഗ് പ്രഹരശേഷി. ഇത് വരെ ന്യൂസിലന്‍ഡിനെതിരെ സെഞ്ചുറി നേടിയിട്ടില്ലാത്ത ധോണിയുടെ ഉയര്‍ന്നസ്‌കോര്‍ 85* ആണ്. ഓസീസിനെതിരായ പരമ്പരയില്‍ തുടര്‍ന്ന മികവ് ന്യൂസിലന്‍ഡിലും ആവര്‍ത്തിക്കാനായാല്‍ ഇന്ത്യയ്ക്കും അത് ഏറെ ഗുണംചെയ്യും. ഇന്ന് നേപ്പിയറിലാണ് പരമ്പരയിലെ ആദ്യ ഏകദിനം നടക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍