13 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ടിം മുര്‍ത്താഗ് ആണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്
അരങ്ങേറ്റ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ പ്രകടനവുമായി അയര്‍ലന്‍ഡ്. അയര്‍ലന്‍ഡിനെതിരെ ആദ്യ ഇന്നിംഗ്‌സില്‍ നാണംകെട്ട ബാറ്റിംഗ് പ്രകടനമാണ് ഇംഗ്ലണ്ട് കാഴ്ചവെച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയര്‍ക്കെതിരെ ഞെട്ടിക്കുന്ന ബൗളിംഗ് പ്രകടനമാണ് അയര്‍ലണ്ടിന്റെ ന്യൂബോള്‍ ബൗളര്‍മാര്‍ പുറത്തെടുത്തത്. ടിം മുര്‍ടാഗ് അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ മാര്‍ക്ക് അഡൈറും ബോയഡ് റാങ്കിനും രണ്ട് വീതം വിക്കറ്റ് നേടി. ഇംഗ്ലണ്ട് നിരയില്‍ മൂന്ന് താരങ്ങളാണ് രണ്ടക്ക സ്‌കോറിലേക്ക് എത്തിയത്. അവസാന വിക്കറ്റില്‍ പൊരുതിയ ഒല്ലി സ്റ്റോണിനു പുറമെ ജോ ഡെന്‍ലിയും(23) സാം കറനും(18) ആണ് ഇരട്ടയക്കത്തിലേക്ക് തങ്ങളുടെ സ്‌കോര്‍ നീക്കിയത്.
13 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ടിം മുര്‍ത്താഗ് ആണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. സ്‌കോര്‍ ബോര്‍ഡില്‍ എട്ടു റണ്‍സെത്തിയപ്പോഴേക്കും ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. ഏകദിനത്തിലെ ബാറ്റിംഗ് മികവില്‍ ടെസ്റ്റില്‍ അരങ്ങേറിയ ജേസണ്‍ റോയ് അഞ്ച് റണ്‍സെടുത്തു പുറത്ത്. പിന്നീട് റോറി ബേണ്‍സും ജോണ്‍ ഡെന്‍ലിയും ചേര്‍ന്ന് ഇംഗ്ലണ്ടിനെ 36 റണ്‍സിലെത്തിച്ചു. ഇതിനുശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ നാടകീയ തകര്‍ച്ച. ജോ ഡെന്‍ലിയെ(23) വീഴ്ത്തിയ മാര്‍ക്ക് അഡെയര്‍ ആണ് ഇംഗ്ലണ്ടിന്റെ അവിശ്വസനീയ തകര്‍ച്ചക്ക് തുടക്കമിട്ടത്. റോറി ബേണ്‍സിനെ(6) മുര്‍ട്ടാഗും ക്യാപ്റ്റന്‍ ജോ റൂട്ടിനെ(2) അഡെയറും മടക്കിയതോടെ ഇംഗ്ലണ്ട് ഞെട്ടി.
ജോണി ബെയര്‍സ്റ്റോ(0), മോയിന്‍ അലി(0), ക്രിസ് വോക്‌സ്(0) എന്നിവരെകൂടി മുര്‍ത്താഗ് വീഴ്ത്തിയതോടെ ഇംഗ്ലണ്ട് 43/7ലേക്ക് കൂപ്പുകുത്തി. പിന്നീട് 58 ന് എട്ട്, 67 ന് ഒമ്പത്, 85 ന് പത്ത് ടെസ്റ്റ് പദവി ലഭിച്ച അയര്‍ലന്‍ഡിന്റെ ആദ്യ മത്സരമാണിത്. ഒരു ടെസ്റ്റ് മാത്രമാണ് പരമ്പരയിലുള്ളത്.