UPDATES

കായികം

സ്മിത്തിനെയോ വാര്‍ണറെയോ കൂവിയാല്‍ കോഹ്‌ലിയെ പോലെ ചെയ്യില്ല; ഓയിന്‍ മോര്‍ഗന്‍

ന്ത് ചുരണ്ടല്‍ വിവാദത്തില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഒരുവര്‍ഷത്തെ വിലക്ക് നേരിട്ട സ്മിത്തും വാര്‍ണറും ലോകകപ്പ് ക്രിക്കറ്റിലൂടെയാണ് ഓസ്‌ട്രേലിയന്‍ ടീമില്‍ തിരിച്ചെത്തിയത്.

പന്ത് ചുരണ്ടല്‍ വിവാദത്തില്‍പ്പെട്ട ഓസ്‌ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്തിനെയോ ഡേവിഡ് വാര്‍ണറെയോ ആരാധകര്‍ കൂവിയാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ പോലെ ഇടപെടില്ലെന്ന് ഇംഗ്ലീഷ് നായകന്‍ ഓയിന്‍ മോര്‍ഗന്‍. ഇന്ത്യാ-ഓസ്‌ട്രേലിയ മത്സരത്തിനിടെ ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ കൂടിയായ സ്റ്റീവ് സ്മിത്തിനെ കൂവിയ ഇന്ത്യന്‍ ആരാധകരെ തടഞ്ഞ  നായകന്‍ വിരാട് കോഹ്‌ലിയുടെ പ്രവൃത്തിയെ ക്രിക്കറ്റ് ലോകം പുകഴ്ത്തുമ്പോള്‍ വ്യത്യസ്തമായ നിലപാടുമായി എത്തിയിരിക്കുകയാണ് മോര്‍ഗന്‍.

ആരാധകര്‍ എങ്ങനെ പെരുമാറണമെന്ന് ഉപദേശിക്കാന്‍ താന്‍ ആളല്ല. ലോര്‍ഡ്‌സില്‍ ഓസ്‌ട്രേലിയയെ നേരിടാനിറങ്ങുമ്പോള്‍ ആരാധകരില്‍ നിന്ന് സമ്മിശ്ര പ്രതികരണം ഉണ്ടാകുമെന്നറിയാം. അവര്‍ എങ്ങനെയൊക്കെ പ്രതികരിക്കുമെന്ന് നേരത്തെ പറയാനാവില്ലെന്നും മോര്‍ഗന്‍ പറഞ്ഞു. പന്ത് ചുരണ്ടല്‍ ആരോപണത്തിന്റെ പേരില്‍ ശിക്ഷ അനുഭവിച്ച് വരുന്ന രണ്ടുപേരെ ക്രിക്കറ്റ് ആരാധകര്‍ ഉടന്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്ന് പറയാനാവില്ല. അതിന് അതിന്റേതായ സമയം എടുക്കുമെന്നും മോര്‍ഗന്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ണറെയും സ്മിത്തിനെയും കൂവരുതെന്ന് പറയുന്ന ഓസ്‌ട്രേലിയയുടേത് ഇരട്ടത്താപ്പാണെന്ന് നേരത്തെ ഇംഗ്ലണ്ട് ഓപ്പണര്‍ ജോണി ബെയര്‍‌സ്റ്റോ പ്രതികരിച്ചിരുന്നു. പറഞ്ഞിരുന്നു. ആഷസ് പരമ്പരക്കിടെ സ്റ്റുവര്‍ട്ട് ബ്രോഡിനെ അധിക്ഷേക്കാന്‍ പരസ്യമായി ആവശ്യപ്പെട്ടത് ഓസീസിന്റെ മുന്‍ പരിശീലകനായിരുന്ന ഡാരന്‍ ലീമാന്‍ ആയിരുന്നുവെന്ന കാര്യം ആരും മറക്കരുതെന്നും ബെയര്‍‌സ്റ്റോ തുറന്നടിച്ചിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഒരുവര്‍ഷത്തെ വിലക്ക് നേരിട്ട സ്മിത്തും വാര്‍ണറും ലോകകപ്പ് ക്രിക്കറ്റിലൂടെയാണ് ഓസ്‌ട്രേലിയന്‍ ടീമില്‍ തിരിച്ചെത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍