ബൗളിംഗില്‍ റണ്ണൊഴുക്ക് തടയാനാവാത്തത് മോര്‍ഗന് തലവേദനയാകും.
ലോകകപ്പില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും സെമി പ്രതീക്ഷയുമായി ഇറങ്ങുന്നു. ഇംഗ്ലണ്ടിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ് ജയിച്ചാല്‍ 12 പോയിന്റോടെ സെമിയിലേക്ക് മുന്നേറാം. തോറ്റാല്‍ പാക്കിസ്ഥാന്‍-ബംഗ്ലാദേശ് മത്സരഫലം ആശ്രയിച്ചിരിക്കും ഇംഗ്ലണ്ടിന്റെ ഭാവി. വിജയം നേടിയാല്‍ ന്യൂസിലന്‍ഡിനും സെമി ഉറപ്പിക്കാം. കരുത്തുറ്റ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിരയും ന്യൂസിലന്‍ഡ് പേസര്‍മാരും തമ്മില്‍ തീപാറും പോരാട്ടമാകും ഇന്ന് നടക്കുക. ജോണി ബെയര്‍സ്‌റ്റോയും ജേസണ്‍ റോയും ജോ റൂട്ടും അടക്കമുള്ളവര്‍ ഫോമില്‍ തന്നെയാണ്.
എന്നാല്‍ ഓപ്പണിംഗ് ബാറ്റസ്മാന്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ ഫോമിലേക്ക് ഉയരാത്തത് ന്യൂസിലാന്‍ഡിന് തിരിച്ചടിയാണ്. ഇന്നും കോളിന്‍ മുണ്‍റോയ്ക്ക് പകരം ഹെന്‍ട്രി നിക്കോള്‍സ് കളിക്കാനാണ് സാധ്യത. ഒരു കെയ്ന്‍ വില്യംസണില്‍ ന്യൂസിലന്‍ഡിന്റെ ബാറ്റിംഗ് ആക്രമണം ഒതുങ്ങുന്നാണ് കിവികളുടെ ആശങ്ക.
ബൗളിംഗില്‍ റണ്ണൊഴുക്ക് തടയാനാവാത്തത് മോര്‍ഗന് തലവേദനയാകും. ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ റണ്‍ വിട്ടുനല്‍കുന്നതില്‍ കാണിക്കുന്ന പിശുക്കാണ് കെയ്ന്‍ വില്യംസണിന്റെ കരുത്ത്. കണക്കില്‍ ഇരുവരും തുല്യശക്തികളാണ്. കഴിഞ്ഞ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ മറികടന്നതിന്റെ ചരിത്രം കിവികള്‍ക്കൊപ്പമുണ്ട്.