UPDATES

സോഷ്യൽ വയർ

സുരേഷ് റെയ്‌നയേയും സോഷ്യല്‍ മീഡിയ ‘ കൊന്നു’!

യൂടൂബില്‍ വീഡിയോ റിപ്പോര്‍ട്ടായിട്ടാണ് സുരേഷ് റെയ്നയുടെ അപകട വാര്‍ത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്.

ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച താരങ്ങളിലൊരാളായ സുരേഷ് റെയ്ന മരിച്ചുവെന്ന വ്യാജ വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍. വാഹനാപകടത്തില്‍ റെയ്ന മരിച്ചുവെന്നായിരുന്നു പ്രചാരണം. ഒടുവില്‍ സുരേഷ് റെയ്ന തന്നെ വ്യാജ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തുകയായിരുന്നു.

ഇത് എന്റെ കുടുംബത്തേയും സുഹൃത്തുക്കളേയും അസ്വസ്ഥപ്പെടുത്തുന്നുണ്ട്. അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കൂ. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ഞാന്‍ എല്ലാ അര്‍ഥത്തിലും സുഖമായിരിക്കുന്നു. എനിക്ക് അപകടം പറ്റിയെന്ന നിലയില്‍ റിപ്പോര്‍ട്ട് ചെയ്ത യൂടൂബ് ചാനലുകള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുരേഷ് റെയ്ന പറഞ്ഞു.

യൂടൂബില്‍ വീഡിയോ റിപ്പോര്‍ട്ടായിട്ടാണ് സുരേഷ് റെയ്നയുടെ അപകട വാര്‍ത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്. റെയ്ന കിടക്കുന്നതിന്റെ ഫോട്ടോയെല്ലാം വെച്ചായിരുന്നു റിപ്പോര്‍ട്ട്. യൂടുബ് ചാനലുകള്‍ക്കെതിരെ പരാതി നല്‍കിയതായും റെയ്ന പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍