UPDATES

കായികം

താരങ്ങളുടെ ആവശ്യം അംഗീകരിച്ചു; ലോകകപ്പില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യം സമ്മര്‍ദ്ദം കുറയ്ക്കുമെന്ന് ബിസിസിഐ

2018ലെ വിദേശ പര്യടനങ്ങളായിരുന്നു എങ്കിലും ഭാര്യമാരെ ഒപ്പം കൂട്ടുവാനുള്ള അനുവാദം ബിസിസിഐ നല്‍കിയിരുന്നില്ല.

ലോകകപ്പ് മത്സരങ്ങള്‍ക്ക് പോകുന്ന ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം കുടുംബാംഗങ്ങള്‍ക്കും ചേരാന്‍ ബിസിസിഐ അനുമതി. ലോകപ്പ് വേദിയായ ഇംഗ്ലണ്ടില്‍ 20 മുതല്‍ 30 ദിവസം വരെ കളിക്കാര്‍ക്കൊപ്പം നില്‍ക്കാനുള്ള അനുവാദമാണ് ബിസിസിഐ നല്‍കുന്നത്. ലോകകപ്പ് മത്സരങ്ങള്‍ താരങ്ങളില്‍ കൂടുതല്‍ സമ്മര്‍ദങ്ങളുണ്ടാക്കുമെന്നും കുടുംബാംഗങ്ങളുടെ സാന്നിധ്യം സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് താരങ്ങളെ സഹായിക്കുമെന്നുമാണ് ബിസിസിഐയുടെ വിലയിരുത്തല്‍. നേരത്തെ വിദേശ പര്യടനങ്ങളില്‍ കുടുംബാംഗങ്ങളേയും ഒപ്പം ചേര്‍ക്കാന്‍ അനുവദിക്കണമെന്ന് താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

2018ലെ വിദേശ പര്യടനങ്ങളായിരുന്നു എങ്കിലും ഭാര്യമാരെ ഒപ്പം കൂട്ടുവാനുള്ള അനുവാദം ബിസിസിഐ നല്‍കിയിരുന്നില്ല. 45 ദിവസത്തെ പര്യടനം ആണെങ്കില്‍, ആദ്യത്തെ രണ്ടാഴ്ചയ്ക്ക് ശേഷം കുടുംബങ്ങളെ കളിക്കാര്‍ക്ക് ഒപ്പം കൂട്ടാമെന്നാണ് ബിസിസിഐയുടെ നിലപാട്. ലോകകപ്പിനായി ഇന്ത്യന്‍ സംഘം ഇംഗ്ലണ്ടിലെത്തി കഴിഞ്ഞ് 15 ദിവസത്തിന് ശേഷം കുടുംബാംഗങ്ങള്‍ക്ക് താരങ്ങള്‍ക്കൊപ്പം ചേരാം.
മെയ് 22നാണ് കോഹ് ലിയും സംഘവും ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നത്. ജൂണ്‍ അഞ്ചിന് സൗത്ത് ആഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തിന് ശേഷം കുടുംബാംഗങ്ങള്‍ക്ക് കളിക്കാര്‍ക്കൊപ്പം നില്‍ക്കാം. ഇന്ത്യ സെമിയില്‍ എത്തുകയാണ് എങ്കില്‍ സെമിക്ക് മുന്‍പ് കുടുംബാംഗങ്ങള്‍ തിരികെ മടങ്ങുകയും വേണം.

പാചകക്കാരനും ഇന്ത്യന്‍ സംഘത്തിനൊപ്പമുണ്ടാവും. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് ഇടയില്‍ ഭക്ഷണ കാര്യത്തില്‍ ഇന്ത്യന്‍ സംഘത്തിലെ ചില താരങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ട്രാവലിങ് കുക്കിനെ ഒപ്പം കൂട്ടാന്‍ ഇന്ത്യന്‍ സംഘത്തിന് ബിസിസിഐയുടെ അനുമതി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍