UPDATES

കായികം

‘എനിക്ക് പരിക്കില്ല, ടീമില്‍ നിന്ന് കരുതിക്കൂട്ടി പുറത്താക്കിയത്’; പൊട്ടിക്കരഞ്ഞ് അഫ്ഗാന്‍ താരം

സന്നാഹ മത്സരത്തിനിടെ ഷെഹ്‌സാദിന്റെ കാല്‍മുട്ടിന് പരിക്കേറ്റെന്നാണ് ബോര്‍ഡ് പറയുന്നത്.

കാല്‍മുട്ടിലെ പരിക്കിനെത്തുടന്ന് അഫ്ഗാനിസ്ഥാന്‍ ഓപ്പണര്‍ മൊഹമ്മദ് ഷെഹ്‌സാദ് ടീമില്‍ നിന്ന് പുറത്തു പോയത് വാര്‍ത്തയായിരുന്നു. പരിക്കിനെ തുടര്‍ന്ന് ഷെഹ്‌സാദിനെ ടീമില്‍ നിന്ന് ഒഴിവാക്കുന്നതായി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ തനിക്ക് പരിക്കൊന്നുമില്ലെന്നും പരിക്കിന്റെ പേര് പറഞ്ഞ് തന്നെ ടീമില്‍ നിന്ന് ആസൂത്രിതമായി ഒഴിവാക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് മൊഹമ്മദ് ഷെഹ്‌സാദ്.

ലോകകപ്പില്‍ അഫ്ഗാന്റെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുശേഷമാണ് ഷെഹ്‌സാദിനെ ടീമില്‍ നിന്നൊഴിവാക്കിയത്. നെറ്റ്‌സില്‍ ബാറ്റിംഗ് പരിശീലന നടത്തുന്നതിനിടെ ടീം മാനേജര്‍ വന്ന് താങ്കള്‍ക്ക് പരിക്കുണ്ടെന്നും നാട്ടിലേക്ക് തിരിച്ചുപോവണമെന്നും ആവശ്യപ്പെടുകയായിരുന്നുവെന്ന് ഷെഹ്‌സാദ് സ്‌പോര്‍ട്‌സ് സ്റ്റാറിനോട് പറഞ്ഞു. “എന്റെ പകരക്കാരനെ (ഇക്രം അലി ഖില്‍) വരെ ഏര്‍പ്പാടാക്കിയശേഷമായിരുന്നു അവര്‍ എന്നോട് ഇക്കാര്യം പറയുന്നത്”. തന്റെ പരിക്ക് എന്താണെന്ന് തനിക്കറിയില്ലെന്നും താരം പറഞ്ഞു.

Also Read: 20 വര്‍ഷത്തിനിടെ ഇതാദ്യം; ഇന്നലെ ഓവലില്‍ സംഭവിച്ചത്

അതേസമയം സന്നാഹ മത്സരത്തിനിടെ ഷെഹ്‌സാദിന്റെ കാല്‍മുട്ടിന് പരിക്കേറ്റെന്നാണ് ബോര്‍ഡ് പറയുന്നത്. എന്നാല്‍ പരിക്കുണ്ടെങ്കില്‍ പിന്നെ താനെങ്ങനെ ശ്രീലങ്കയ്ക്കും ഓസ്‌ട്രേലിയക്കുമെതിരായ ആദ്യ രണ്ട് മത്സരങ്ങളില്‍ കളിക്കാനിറങ്ങിയതെന്ന് ഷെഹ്‌സാദ് തിരിച്ച് ചോദിക്കുന്നു. ടീമില്‍ നിന്നൊഴിവാക്കിയ കോച്ച് ഫില്‍ സിമണ്‍സിനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇക്കാര്യങ്ങളില്‍ ഒരു പങ്കുമില്ലെന്നും ടീം മാനേജരും ക്യാപ്റ്റനും ചേര്‍ന്നാണ് തീരുമാനങ്ങളെല്ലാം എടുക്കുന്നതെന്ന് പറഞ്ഞുവെന്നും ഷെഹ്‌സാദ് പറഞ്ഞു.

Azhimukham Special: മരിച്ചിട്ട് 26 ദിവസം, അന്നമ്മയുടെ മൃതദേഹം സംസ്കാരം കാത്ത് മോര്‍ച്ചറിയില്‍ തന്നെ, രണ്ടു ഷിഫ്റ്റായി കല്ലറയ്ക്ക് കാവല്‍ നിന്ന് കുടുംബം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍