UPDATES

കായികം

വിമാനത്തില്‍ അസഭ്യവര്‍ഷം; മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മൈക്കല്‍ സ്ലേറ്ററിനെ ഇറക്കി വിട്ടു

1993 മുതല്‍ 2001 വരെ ഓസീസ് ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഓപ്പണിങ് ബാറ്റ്സ്മാനായ സ്ലേറ്റര്‍

ഓസ്ട്രേലിയയുടെ മുന്‍ ഓപ്പണര്‍ മൈക്കല്‍ സ്ലേറ്ററിനെ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. സുഹൃത്തുക്കളുമായി ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ചു മൈക്കല്‍ സ്ലേറ്ററിനെ പുറത്താക്കുകയായിരുന്നു. സിഡ്നിയില്‍ നിന്നും വാഗ വാഗയിലേക്കുള്ള യാത്രയ്ക്കായി വിമാനം പുറപ്പെടുന്നതിനു തൊട്ടു മുമ്പായിരുന്നു സംഭവം.

രണ്ടു സുഹൃത്തുക്കളുമായി വാഗ്വാദത്തിലേര്‍പ്പെട്ട ശേഷം കുപിതനായ സ്ലേറ്റര്‍ വിമാനത്തിനുള്ളിലെ ടോയ്ലറ്റില്‍ കയറി വാതിലടയ്ക്കുകയായിരുന്നു. തുടര്‍ന്ന് ടോയ്ലറ്റില്‍ നിന്നും പുറത്തിറങ്ങാന്‍ കൂട്ടാക്കാതെ സ്ലേറ്റര്‍ അസഭ്യം വിളിച്ചു പറയുകയും ചെയ്യുകയായിരുന്നു. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരെത്തി ടോയ്ലറ്റിലേക്കു ഇടിച്ചുകയറി സ്ലേറ്ററിനെ വിമാനത്തില്‍ നിന്നും ബലമായി പിടിച്ചു പുറത്തിറക്കുകയായിരുന്നു. സ്ലേറ്ററുടെ കശപിശയെ തുടര്‍ന്നു അര മണിക്കൂറോളം വിമാനം വൈകിയെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

മോശം പെരുമാറ്റത്തെ തുടര്‍ന്നു വിമാനത്തില്‍ നിന്നും പുറത്താക്കപ്പെട്ടതിനു പിന്നാലെ സംഭവത്തില്‍ സ്ലേറ്റര്‍ മാപ്പു ചോദിക്കുകയും ചെയ്തു. താന്‍ കാരണം വിമാനത്തിലെ മറ്റു യാത്രക്കാര്‍ക്കു ബുദ്ധിമുട്ട് നേരിട്ടതില്‍ മാപ്പു ചോദിക്കുന്നതായും സ്ലേറ്റര്‍ പറഞ്ഞു. 1993 മുതല്‍ 2001 വരെ ഓസീസ് ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഓപ്പണിങ് ബാറ്റ്സ്മാനായ സ്ലേറ്റര്‍. 2004ല്‍ വിരമിക്കുന്നതിനു മുമ്പ് 74 ടെസ്റ്റുകളില്‍ കളിച്ചിട്ടുണ്ട്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ഇപ്പോള്‍ ടെലിവിഷന്‍ കമന്റേറ്ററാണ് മൈക്കല്‍ സ്ലേറ്റര്‍.

read more:ഒമ്പത് ദിവസം മുമ്പ് മരിച്ച ദളിത്‌ ക്രൈസ്തവ സ്ത്രീയുടെ മൃതദേഹം മാര്‍ത്തോമ പള്ളി സെമിത്തേരിക്ക് സമീപം സംസ്കരിക്കും, ഒത്തുതീര്‍പ്പ് യോഗത്തിലുണ്ടായത് ഏകപക്ഷീയ ധാരണയെന്നും ആക്ഷേപം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍