UPDATES

കായികം

‘ഇനി എന്തൊക്കെ ചെയ്താലും ചതിയന്‍ എന്ന പേര് മാറില്ല’; സ്റ്റീവ് സ്മിത്തിനെതിരെ മുന്‍ ഇംഗ്ലണ്ട് താരം

ആഷസില്‍ അഞ്ച് ഇന്നിങ്സില്‍ നിന്ന് 671 റണ്‍സാണ് സ്മിത്ത് വാരിക്കൂട്ടിയത്.

ഒരു വര്‍ഷത്തെ വിലക്കിന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ വന്‍ തിരിച്ച് വന്ന സ്റ്റീവ് സ്മിത്തിന് കൈയിടിക്കുകയാണ് ക്രിക്കറ്റ് ലോകം.  ക്ലാസ് ഇന്നിങ്സുകളിലൂടെ സ്മിത്ത് ആഷസും ഓസ്ട്രേലിയയുടെ കൈകളിലെത്തിച്ചു. എന്നാല്‍ സ്മിത്തിനെതിരെ അധിക്ഷേപവുമായി എത്തുകയാണ് മുന്‍ ഇംഗ്ലണ്ട് താരം.

ഇനി സ്മിത്ത് എന്തൊക്കെ ചെയ്താലും ചതിയന്‍ എന്ന പേര് സ്മിത്തില്‍ നിന്ന് പോവില്ലെന്നാണ് ഇംഗ്ലണ്ട് മുന്‍ താരം സ്റ്റീവ് ഹര്‍മിസന്‍ പറയുന്നത്. ബാറ്റുകൊണ്ട് സ്മിത്ത് ഇനി എന്ത് നേട്ടമുണ്ടാക്കിയിട്ടും കാര്യമില്ല. ഇനിയെന്നും ചതിയനായി തന്നെയാവും സ്മിത്തിന്റെ പ്രതിച്ഛായ. അവനോട് ക്ഷമിക്കാന്‍ നിങ്ങള്‍ക്കാവുമെന്ന് എനിക്ക് തോന്നുന്നില്ല. ചതിയനായി മുദ്രകുത്തപ്പെട്ട് കഴിഞ്ഞു. ശ്മശാനത്തിലേക്ക് പോവുന്നത് വരെ ആ പേര് നിങ്ങള്‍ക്കൊപ്പമുണ്ടാവും എന്നും ഇംഗ്ലണ്ട് മുന്‍ ഫാസ്റ്റ് ബൗളര്‍ പറയുന്നു.

ആഷസില്‍ അഞ്ച് ഇന്നിങ്സില്‍ നിന്ന് 671 റണ്‍സാണ് സ്മിത്ത് വാരിക്കൂട്ടിയത്. തന്റെ തുടര്‍ച്ചയായ 9ാം അര്‍ധശകതത്തിലേക്കും സ്മിത്ത് എത്തി. നാലാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ ഇരട്ട ശതകം പിന്നിട്ടതിന് പിന്നാലെ രണ്ടാം ഇന്നിങ്സില്‍ 82 റണ്‍സ് നേടി സ്മിത്ത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍