UPDATES

ട്രെന്‍ഡിങ്ങ്

മുന്‍ ക്രിക്കറ്റ് താരം വി ബി ചന്ദ്രശേഖരന്റേത് ആത്മഹത്യയെന്ന് പോലീസ്; ഞെട്ടലോടെ ക്രിക്കറ്റ് ലോകം

ഓപ്പണിംഗ് ബാറ്റ്സ്മാനായിരുന്ന ചന്ദ്രശേഖര്‍ ഏഴ് ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളിച്ചു.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വി ബി ചന്ദ്രശേഖരന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. തമിഴ്‌നാടിന്റെ താരമായിരുന്ന ചന്ദ്രശേഖര്‍(57)  വ്യാഴാഴ്ച വൈകുന്നേരം വിബി ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ മരിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് വന്നത്. എന്നാല്‍ ഹൃദയാഘാതമല്ല, വിബി ചന്ദ്രശേഖര്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് നിഗമനം.

താരത്തിന്റെ മരണത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്. വ്യാഴാഴ്ച വൈകുന്നേരം 5.45ടെ ഭാര്യയ്ക്കൊപ്പം ചായ കുടിച്ചതിന് ശേഷം വിബി തന്റെ മുറിയിലേക്ക് പോയി. രണ്ട് മണിക്കൂറിന് ശേഷവും മുറിയില്‍ നിന്ന് പുറത്തിറങ്ങാതായതോടെ ഭാര്യ വാതിലില്‍ തട്ടി വിളിച്ചു.
മുറിയില്‍ നിന്ന് പ്രതികരണം ഒന്നുമില്ലാതെ വന്നതോടെ ഭാര്യ അയല്‍ക്കാരെ അറിയിക്കുകയും, വാതില്‍ ചവിട്ടി തുറക്കുകയുമായിരുന്നു. വാതില്‍ തുറന്നപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ നില്‍ക്കുന്ന വിബിയെയാണ് കണ്ടത്. ദുരൂഹസാഹചര്യത്തിലെ മരണവുമായി ബന്ധപ്പെട്ട് മയ്ലാപ്പൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിബിയുടെ മരണത്തില്‍ ക്രിക്കറ്റ് ലോകം ഞെട്ടല്‍ രേഖപ്പെടുത്തിയെത്തുന്നു. വിബിയുടെ വിയോഗം വിശ്വസിക്കാനാവില്ലെന്ന് പറഞ്ഞാണ് കെ.ശ്രീകാന്ത്, അനില്‍ കുംബ്ലേ, ഡബ്ല്യുവി രാമന്‍, ഹര്‍ഭജന്‍ സിങ്, സുരേഷ് റെയ്ന എന്നിവരെത്തിയത്.

ഓപ്പണിംഗ് ബാറ്റ്സ്മാനായിരുന്ന ചന്ദ്രശേഖര്‍ ഏഴ് ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളിച്ചു. 1988ല്‍ തമിഴ്നാടിനെ രഞ്ജി ട്രോഫി ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ചന്ദ്രശേഖര്‍. തമിഴ്നാട് ക്രിക്കറ്റ് ലീഗില്‍ കളിക്കുന്ന വി ബി കാഞ്ചി വീരന്‍സിന്റെ ഉടമയായിരുന്നു ചന്ദ്രശേഖര്‍. എന്നാല്‍ ടീം നടത്തികൊണ്ടുപോവുന്നതില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും റിപോര്‍ട്ടുകള്‍ ഉണ്ട്. ടീമിന് വേണ്ടി മൂന്ന് കോടി അദ്ദേഹം നിക്ഷേപിച്ചിരുന്നു. എന്നാല്‍ ഒരു മാസം മുമ്പ് ബാങ്ക് നോട്ടീസ് വന്നു. ഇതുകൂടാതെ മറ്റു കടങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ഐപിഎല്ലില്‍ ആദ്യ മൂന്ന് വര്‍ഷം ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മാനേജറായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചന്ദ്രശേഖര്‍ അംഗമായ സെലക്ഷന്‍ കമ്മിറ്റിയാണ് എം എസ് ധോണിയെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്. 1988 ഡിസംബറില്‍ ന്യൂസിലന്‍ഡിനെതിരെയായിരുന്നു ചന്ദ്രശേഖറുടെ അരങ്ങേറ്റം. ഏഴ് മത്സരങ്ങളില്‍ 88 റണ്‍സാണ് സമ്പാദ്യം. 53 റണ്‍സാണ് ഉയര്‍ന്ന് സ്‌കോര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍