UPDATES

കായികം

ബിസിസിഐ വിലക്ക് കരിയര്‍ നശിപ്പിച്ചു; ക്രിക്കറ്റ് ഉപേക്ഷിക്കുന്നുവെന്ന് ദിനേശ് മോംഗിയ

പഞ്ചാബിനുവേണ്ടി 1995ല്‍ 19-ാം വയസിലാണ് ദിനേശ് മോംഗിയ ക്രിക്കറ്റില്‍ അരങ്ങേറുന്നത്.

ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി മുന്‍ ഇന്ത്യന്‍ താരം ദിനേശ് മോംഗിയ. ഇന്ത്യന്‍ ജഴ്‌സിയില്‍ കളിച്ചിട്ട് 12 വര്‍ഷമായെങ്കിലും താരം ആഭ്യന്തര ക്രിക്കറ്റില്‍ ഏറെനാള്‍ സജീവമായിരുന്നു. 2007ല്‍ ധാക്കയില്‍ ബംഗ്ലാദേശിനെതിരെയാണ് മോംഗിയ അവസാനമായി കളിച്ചത്. ഇന്ത്യയില്‍ ആദ്യമായി ടി20 ക്രിക്കറ്റ് ലീഗ് അവതരിപ്പിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ലീഗില്‍ കളിക്കാനിറങ്ങിയതിന് ബിസിസിഐ പിന്നീട് താരത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഐസിഎല്ലിന്റെ ഭാഗമായ കളിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ബിസിസിഐ പിന്നീട് പിന്‍വലിച്ചെങ്കിലും മോംഗിയയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് മാത്രം പിന്‍വലിച്ചില്ല. ഒത്തുകളിയില്‍ മോംഗിയയ്ക്കെതിരെ ആരോപണം ഉയര്‍ന്നു വന്നതോടെയാണ് വിലക്ക് പിന്‍വലിക്കാന്‍ ബിസിസിഐ തയ്യാറാവാതിരുന്നത്. ന്യൂസിലാന്‍ഡ് മുന്‍ ക്രിക്കറ്റ് താരം ലോ വിന്‍സന്റാണ് മോംഗിയയ്ക്കും, കീവിസ് ഓള്‍ റൗണ്ടര്‍ ക്രിസ് കെയര്‍ന്സിനും ഒത്തുകളിയില്‍ പങ്കുണ്ടെന്നാണ് 2015ല്‍ ലണ്ടനിലെ കോടതിയല്‍ വെളിപ്പെടുത്തിയത്.

പഞ്ചാബിനുവേണ്ടി 1995ല്‍ 19-ാം വയസിലാണ് അരങ്ങേറുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാര്‍ന്ന പ്രകടനത്തിന് പിന്നാലെ 2001ല്‍ ഇന്ത്യയുടെ ദേശീയ ടീമില്‍ കളി തുടങ്ങി. ഓസ്ട്രേലിയയ്ക്കെതിരെ ഇറങ്ങി ഇന്ത്യയ്ക്കുവേണ്ടി 57 ഏകദിനങ്ങളില്‍ കളിച്ചു. 27.95 റണ്‍സ് ശരാശരിയില്‍ 1230 റണ്‍സാണ് അന്താരാഷ്ട്ര ഏകദിനത്തില്‍ നിന്നുള്ള സമ്പാദ്യം. 2002 മാര്‍ച്ചില്‍ സിംബാബ്വേയ്ക്കെതിരെ പുറത്താകാതെ 159 റണ്‍സ് നേടിയതാണ് ഉയര്‍ന്ന സ്‌കോര്‍. ടെസ്റ്റില്‍ കളിക്കാന്‍ ഇടംകൈയ്യന്‍ സ്പിന്നര്‍ കൂടിയായ മോംഗിയയ്ക്ക് കഴിഞ്ഞില്ല. 121 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍നിന്നും 21 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ ട്വന്റി20 മത്സരമായ സോളിഡാരിറ്റി ട്വന്റി20 മത്സരത്തില്‍ സൗത്ത് ആഫ്രിക്കയ്ക്കെതിരേയും മോംഗിയ ഇറങ്ങി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പഞ്ചാബിന് വേണ്ടി 121 മത്സരങ്ങള്‍ കളിച്ച മോംഗിയ 8028 റണ്‍സ് നേടിയിട്ടുണ്ട്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍