UPDATES

കായികം

മിതാലിയെ പോലെ ഞാനും ടീമിൽ നിന്ന് തഴയപ്പെട്ടിട്ടുണ്ട്: ഗാംഗുലി

ഏകദിനത്തിലെ ഏറ്റവും മികച്ച കളിക്കാരനായിട്ടും 15 മാസത്തോളം ഒറ്റ ഏകദിനത്തില്‍ പോലും എന്നെ കളിപ്പിക്കാതിരുന്നിട്ടുണ്ട്. ഇതൊക്കെ ജീവിതത്തില്‍ സംഭവിക്കും ഗാംഗുലി പറഞ്ഞു.

ട്വന്റി-20 വനിതാ ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ മിതാലി രാജിനെ ഒഴിവാക്കിയതിനെ കുറിച്ച് ചർച്ചകൾ തുടരവേ പ്രതികരണം അറിയിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ടോളിഗഞ്ച് ക്രിക്കറ്റ് ക്ലബ്ബില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഗാംഗുലി പ്രതികരിച്ചത്.

ഇന്ത്യന്‍ നായകനായ ശേഷം മിതാലിയെപ്പോലെ താനും ഡഗ് ഔട്ടിലിരിക്കേണ്ടി വന്നിട്ടുണ്ടെന്ന് ഗാംഗുലി പറഞ്ഞു. മിതാലിയും തന്നെപ്പോലെ തഴയപ്പെട്ടപ്പോള്‍ ഈ ഗ്രൂപ്പിലേക്ക് സ്വാഗതം എന്നാണ് പറഞ്ഞത്. ക്യാപ്റ്റന്‍ പറഞ്ഞാല്‍ പിന്നെ അതനുസരിക്കുകയേ വഴിയുള്ളു. 2006ല്‍ പാക്കിസ്ഥാനെതിരെ നടന്ന ഫൈസസാലാബാദ് ടെസ്റ്റിലായിരുന്നു എന്നെ പുറത്തിരിരുത്തിയത്.
ഏകദിനത്തിലെ ഏറ്റവും മികച്ച കളിക്കാരനായിട്ടും 15 മാസത്തോളം ഒറ്റ ഏകദിനത്തില്‍ പോലും എന്നെ കളിപ്പിക്കാതിരുന്നിട്ടുണ്ട്. ഇതൊക്കെ ജീവിതത്തില്‍ സംഭവിക്കും. ലോകത്തിലെ ഏറ്റവും മികച്ചവര്‍ക്ക് പുറത്തേക്കുള്ള വഴിതുറക്കുക എന്നത് സാധാരണമാണ്. എന്നാല്‍ ഇത് മിതാലിയുടെ കരിയറിന്റെ അവസാനമല്ലെന്നും ഗാംഗുലി പറഞ്ഞു. മിതാലിയെ പുറത്തിരുത്തിയതിലല്ല, സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റതിലാണ് തനിക്ക് ഏറെ നിരാശയെന്നും ഗാംഗുലി പറഞ്ഞു.

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍