UPDATES

കായികം

വിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ രോഹിതിന്റെ പേര് കാണാന്‍ സാധിച്ചില്ലെന്ന് ഗാംഗുലി

ഒക്ടോബര്‍ നാലിന് ആരംഭിക്കുന്ന രണ്ടു മല്‍സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കുള്ള 15 അംഗ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.

വെസ്റ്റ്ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ രോഹിത് ശര്‍മയുടെ പേര് കാണാന്‍ സാധിച്ചില്ലെന്ന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഒക്ടോബര്‍ നാലിന് ആരംഭിക്കുന്ന രണ്ടു മല്‍സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കുള്ള 15 അംഗ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ടീമില്‍ രോഹിതിനെ കൂടാതെ കരുണ്‍ നായര്‍, ശിഖര്‍ ധവാന്‍, മുരളി വിജയ് എന്നിവര്‍ക്കും അവസരം കിട്ടിയില്ല. പരിക്കിന്റെ പിടിയിലുള്ള ഇഷാന്ത് ശര്‍മയെയും ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

രോഹിതിനെ ഉള്‍പ്പെടുത്താത്തതില്‍ തനിക്ക് അതിശയം തോന്നുന്നുവെന്നാണ് ദാദ ട്വീറ്റ് ചെയ്തത്. ‘രോഹിത് ശര്‍മയും ടീമും കൈവരിച്ചത് വന്‍ വിജയമാണ്. നിങ്ങള്‍ അസാധ്യപ്രകടനമായിരുന്നു നടത്തിയത്. എങ്കിലും ഞാന്‍ അദ്ഭുതപ്പെട്ടു പോകുന്നു, ടെസ്റ്റ് ടീമില്‍ നിങ്ങളുടെ പേര് കാണത്തതില്‍.. ഇങ്ങനെ അധിക കാലം പോകില്ലായിരിക്കും..’ എന്നായിരുന്നു ഗാംഗുലിയുടെ ട്വീറ്റ്.

മുമ്പ മോശം പ്രകടനത്തെ തുടര്‍ന്ന് ടെസ്റ്റ് ടീമില്‍നിന്ന് പുറത്തായശേഷം ശ്രീലങ്കയ്‌ക്കെതിരെ നാഗ്പുരില്‍ സെഞ്ചുറി നേടിയാണ് രോഹിത് തിരിച്ചെത്തിയത്. പിന്നാലെ രണ്ട് അര്‍ധസെഞ്ചുറിയും നേടിയ രോഹിത് പരമ്പരയില്‍ 217 റണ്‍സായിരുന്നു നേടിയത്. ഇത് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീമില്‍ എത്തിച്ചെങ്കിലും അവിടെ പ്രകടനം തീര്‍ത്തും മോശമായി. ഇംഗ്ലണ്ട് പര്യടനത്തില്‍നിന്നും രോഹിത് പുറത്താവുകയും ചെയ്തു.

വിന്‍ഡിസ് പരമ്പരയ്ക്ക് ടീമിനെ വിരാട് കോഹ്‌ലി തന്നെയാകും നയിക്കുക. അജിങ്ക്യ രഹാനെയാണ് ഉപനായകന്‍. പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍ എന്നീവരാണ് ടീമിലെ പുതുമുഖങ്ങള്‍. ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ മത്സരത്തിലെ മികച്ച പ്രകടനം ഹനുമാന്‍ വിഹാരിക്ക് വീണ്ടും സ്ഥാനം നല്‍കി. ഒക്ടോബര്‍ 4 ന് രാജ്‌കോട്ടിലാണ് ആദ്യ മത്സരം. ഒക്ടോബര്‍ 12 ന് ഹൈദരാബാദില്‍ രണ്ടാം മത്സരവും നടക്കും.

ടീം- വിരാട് കോഹ്ലി (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഹനുമന്‍ വിഹാരി, റിഷാഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍.

ക്യാപ്റ്റന്‍ രോഹിത്ത്, നിങ്ങള്‍ പ്രവചിച്ച ആ ‘സൂര്യന്‍’ ഉദിച്ചിരിക്കുന്നു!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍