UPDATES

കായികം

‘ഇന്ത്യന്‍ നായകന്‍ പരിധി വിടുന്നു’: കോഹ്‌ലിയെ വിമര്‍ശിച്ച് ഗൗതം ഗംഭീര്‍

അനില്‍ കുംബ്ലയെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇരുണ്ട അധ്യായമെന്നാണ് ഗംഭീര്‍ വിശേഷിപ്പിച്ചത്. 

വാര്‍ത്തകളില്‍ എപ്പോഴും താരമാകുന്നയാളാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. കളിമികവിലും വിവാദങ്ങളിലും ഇന്ത്യന്‍ ടീമില്‍ കോഹ്‌ലിക്ക് പുറകിലാണ് മറ്റ് താരങ്ങള്‍. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ക്രിക്കറ്റ് പരമ്പരകളിലാണ് താരം ഒടുവില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയ്‌നുമായുണ്ടായ വാക്ക്‌പോരാണ് ഏറ്റവും ഒടുവിലത്തെ വിവാദം.

ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ കോഹ്‌ലിയുടെ പെരുമാറ്റത്തെ വിമര്‍ശിച്ച് ഗൗതംഗംഭീര്‍ രംഗത്തു വന്നിരിക്കുകയാണ്. ഓസീസ് പര്യടനത്തില്‍ കോഹ്‌ലിയുടെ സ്ലെഡ്ജിങ്ങും മറ്റുമാണ് ഗംഭീറിനെ ചൊടിപ്പിച്ചത്. കോലി ഒരു രാജ്യത്തെ മുഴുവന്‍ പ്രതിനിധീകരിക്കുന്ന നായകനാണെന്ന് ഓര്‍ക്കണമെന്നും ഒരുപാട് പേര്‍ക്ക് മാതൃകയാണെന്നും ഗംഭീര്‍ ഓര്‍മിപ്പിച്ചു. ആക്രമണോത്സുകതയും സ്ലെഡ്ജിങ്ങും നല്ലതാണ്. എന്നാല്‍ ക്രിക്കറ്റില്‍ നിയമങ്ങളുണ്ട്, അതിര്‍ത്തികളുണ്ട്. അതിനപ്പുറത്തേക്ക് കടക്കാതെ നോക്കേണ്ടത് ഏതൊരു താരത്തിന്റേയും കടമയാണ്. ടീമിന്റെ നായകന്‍ എന്നാല്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ്. ഒരുപാട് പേരുടെ മാതൃകാതാരമാണ് കോലി. രാജ്യത്തിന്റെ അംബാസിഡര്‍ കൂടിയാണ്. അങ്ങനെയുള്ളൊരാള്‍ ഒരു പരിധിക്കപ്പുറം കടക്കുന്നത് ശരിയല്ലെന്നും ഗംഭീര്‍ വിമര്‍ശിക്കുന്നു.

അനില്‍ കുംബ്ലയെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇരുണ്ട അധ്യായമെന്നാണ് ഗംഭീര്‍ വിശേഷിപ്പിച്ചത്.  ടിമിലെ 15 പേര്‍ ഒരാള്‍ക്കക്കെതിരെ പറഞ്ഞാല്‍ നിശ്ചയമായും അയാള്‍ പുറത്തു പോകേണ്ടി വരും അത് സ്വാഭാവികമാണ്. എന്നാല്‍ ഒരാളുടെ ഇഷ്ടത്തിനനുസരിച്ച് പരിശീലകനെ മാറ്റുകയെന്നത് അംഗീകരിക്കാനാവാത്ത കാര്യമാണെന്നും ഗംഭീര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍