UPDATES

കായികം

‘താന്‍ ധോണിക്ക് എതിരെ പറഞ്ഞതല്ല’ സഞ്ജുവിനെ പുകഴ്ത്തിയ ഗംഭീര്‍ പറയുന്നു

ഐപിഎല്ലില്‍ ഹൈദരാബാദിനെതിരായ മത്സരത്തിനിടെ സഞ്ജു സെഞ്ച്വറി നേടിയപ്പോഴായിരുന്നു ഗംഭീറിന്റെ ആദ്യ പ്രസ്താവന.

രാജസ്ഥാന്‍ റോയല്‍സ് താരം സഞ്ജു സാംസണിന്റെ ബാറ്റിംഗിനെ പുകഴ്ത്തിയത് ധോണിക്കെരെയുള്ള ഒളിയമ്പാണെന്ന ആരാധകരുടെ വിമര്‍ശനത്തെ തള്ളി ഗൗതം ഗംഭീര്‍. നിലവില്‍ ഇന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനാണ് സഞ്ജുവെന്നും ലോകകപ്പ് ടീമില്‍ നാലാം നമ്പറിലേക്ക് പരിഗണിക്കാമെന്നുമായിരുന്നു ഗംഭീര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഗംഭീറിന്റെ അഭിപ്രായം ധോണിക്കെതിരെയുള്ളതാണെന്ന് ചൂണ്ടി കാണിച്ച് താരത്തിനെതിരെ ധോണി ആരാധകര്‍ രംഗത്തു വന്നിരുന്നു. ആരാധകരുടെ ട്രോളിന് ഇരയായ താരം ഇപ്പോള്‍ വിശദീകരണവുമായി രംഗത്തു വന്നിരിക്കുകയാണ്.

ലോകകപ്പിലെ നാലാം നമ്പര്‍ സ്ഥാനത്തേക്ക് സഞ്ജുവിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത് ധോണിക്ക് പകരമായല്ല. ധോണി അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യുമെന്നത് ഉറപ്പാണെന്നും, നാലാം നമ്പറിലേക്ക് സഞ്ജുവിനെ പരിഗണിക്കാമെന്നുമാണ് തന്റെ നിലപാടെന്നും ഗംഭീര്‍ ഐപിഎല്‍ കമന്ററിക്കിടെ പറഞ്ഞു.

ഐപിഎല്ലില്‍ ഹൈദരാബാദിനെതിരായ മത്സരത്തിനിടെ സഞ്ജു സെഞ്ച്വറി നേടിയപ്പോഴായിരുന്നു ഗംഭീറിന്റെ ആദ്യ പ്രസ്താവന. ഇന്ത്യയില്‍ നിലവിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ സഞ്ജുവിനെ ലോകകപ്പില്‍ ഉള്‍പ്പെടുത്തണമെന്ന പ്രസ്താവനയ്ക്കെതിരെ ധോണി ആരാധകര്‍ രംഗത്തെത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍