UPDATES

കായികം

ഇറാനി ട്രോഫിയില്‍ അപൂര്‍വ്വ നേട്ടം സ്വന്തമാക്കി ഹനുമ വിഹാരി

വിഹാരിയുടെ സെഞ്ചുറിയുടെ ബലത്തില്‍ റസ്റ്റ് ഓഫ് ഇന്ത്യ 330 റണ്‍സാണ് വിദര്‍ഭക്ക് മുന്നിലുയര്‍ത്തിയത്.

വിദര്‍ഭയ്‌ക്കെതിരായ ഇറാനി ട്രോഫി മത്സരത്തിന്റെ രണ്ടാമിന്നിംഗ്‌സിലും സെഞ്ചുറി നേടി റെസ്റ്റ് ഓഫ് ഇന്ത്യയുടെ സൂപ്പര്‍ താരം ഹനുമ വിഹാരി. നേരത്തെ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ വിഹാരി 114 റണ്‍സ് നേടിയിരുന്നു. ഇതോടെ ഇറാനി ട്രോഫി മത്സരത്തിന്റെ രണ്ടിന്നിംഗ്‌സിലും സെഞ്ചുറി നേടുന്ന താരമെന്ന അപൂര്‍വ്വ നേട്ടവും സ്വന്തമാക്കി.

കഴിഞ്ഞ വര്‍ഷവും റസ്റ്റ് ഓഫ് ഇന്ത്യക്കായി വിദര്‍ഭക്കെതിരെ ഇറാനി ട്രോഫിയില്‍ വിഹാരി സെഞ്ചുറി നേടിയിരുന്നു. അന്ന് 183 റണ്‍സാണ് വിഹാരി സ്വന്തമാക്കിയത്. അന്ന് കളി സമനിലയില്‍ പിരിയുകയായിരുന്നു. വിദര്‍ഭക്കായി വസീം ജാഫര്‍ 286 റണ്‍സെടുത്തിരുന്നു. ഈ വര്‍ഷവും രഞ്ജി നേട്ടത്തിന്റെ തിളക്കത്തിലാണ് വിദര്‍ഭ എത്തിയിരിക്കുന്നത്. ഇന്ത്യയ്ക്കായി കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെയാണ് വിഹാരി അരങ്ങേറിയത്. ഇന്നത്തെ സെഞ്ചുറിയോടെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് ശേഷം ഇറാനി ട്രോഫിയുടെ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടുന്ന ആദ്യ താരവുമായി മാറി വിഹാരി.

 

വിഹാരിയുടെ സെഞ്ചുറിയുടെ ബലത്തില്‍ റസ്റ്റ് ഓഫ് ഇന്ത്യ 330 റണ്‍സാണ് വിദര്‍ഭക്ക് മുന്നിലുയര്‍ത്തിയത്. എന്നാല്‍ അക്ഷയ് കര്‍നെവാറിന്റെ സെഞ്ചുറി കരുത്തില്‍ വിദര്‍ഭ 425 റണ്‍സ് തിരിച്ചടിച്ചു. രണ്ടാം ഇന്നിങ്സില്‍ വിഹാരി സെഞ്ചുറി നേടിയപ്പോള്‍ നായകന്‍ അജിങ്ക്യ രഹാനെ 87 റണ്‍സെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍