UPDATES

കായികം

ഹര്‍ദികിനും രാഹുലിനും പിന്തുണയുമായി ഓസീസ് അംപയര്‍ സൈമണ്‍ ടോഫലും

തെറ്റ് തിരുത്താന്‍ രണ്ടു പേര്‍ക്കും ബിസിസിഐ അവസരം നല്‍കണമെന്നും ടോഫെല്‍ ആവശ്യപ്പെട്ടു.

ടിവി ഷോയിലെ അശ്ലീല പരാമര്‍ശത്തെ തുടര്‍ന്നു ബിസിസിഐ സസ്പെന്‍ഡ് ചെയ്ത ഇന്ത്യന്‍ യുവതാരങ്ങളായ ഹര്‍ദിക് പാണ്ഡ്യ, ലോകേഷ് രാഹുല്‍ എന്നിവര്‍ക്കു പിന്തുണയുമായി കൂടുതല്‍ പേര്‍ രംഗത്ത്. ശിക്ഷാ നടപടിയുടെ ഭാഗമായി ഓസ്ട്രലിയന്‍ പര്യടനത്തിനുള്ള ടീമില്‍ നിന്നും തിരികെ വിളിച്ച ഇരുവരെയും ന്യൂസിലാന്‍ഡ് പര്യടനത്തില്‍ നിന്നൊഴിവാക്കുകയും ചെയ്തിരുന്നു.

ഓസ്ട്രേലിയയുടെ പ്രമുഖ അംപയര്‍ ആയിരുന്ന സൈമണ്‍ ടോഫലാണ് രാഹുലിനും പാണ്ഡ്യക്കും പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. ഐസിസിയുടെ മികച്ച അംപയര്‍ക്കുള്ള പുരസ്‌കാരം തുടര്‍ച്ചയായി അഞ്ചു വര്‍ഷം സ്വന്തമാക്കി റെക്കോര്‍ഡിട്ട വ്യക്തി കൂടിയാണ് ഇദ്ദേഹം.

കായിക ലോകത്തു മാത്രമല്ല മറ്റേതൊരു മേഖലയില്‍ നോക്കിയാലും നല്ല വ്യക്തികളാണ് മികച്ച ടീമിനെയുണ്ടാക്കുന്നത്. തെറ്റ് നമ്മള്‍ എല്ലാവരുടെയും ഭാഗത്തു നിന്നും സംഭവിക്കും. എന്നാല്‍ ഇത് തിരുത്തി നമ്മള്‍ മുന്നോട്ടു പോവുകയാണെന്ന് കൊല്‍ക്കത്തയില്‍ നടക്കുന്ന ഒരു പ്രാദേശിക ടൂര്‍ണമെന്റില്‍ മുഖ്യാതിഥിയായി എത്തിയ ടോഫെല്‍ വ്യക്തകമാക്കി.

പാണ്ഡ്യയെയും രാഹുലിനെയും കുടുക്കിയ ടിവി ഷോ താന്‍ കണ്ടിട്ടില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നു. കരിയറില്‍ താനും നിരവധി തെറ്റുകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അവയില്‍ നിന്നെല്ലാം പാഠമുള്‍ക്കൊണ്ടു മുന്നോട്ടു പോവുകയായിരുന്നുവെന്ന് ടോഫെല്‍ പറഞ്ഞു. തെറ്റ് തിരുത്താന്‍ രണ്ടു പേര്‍ക്കും ബിസിസിഐ അവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍