UPDATES

കായികം

ഗാംഗുലി,ദ്രാവിഡ്,സേവാഗ്, എന്നിവരെ ധോണി പുറത്താക്കിയത് ഇങ്ങനെ ആയിരുന്നു

മുന്‍ താരങ്ങളെ കാരണങ്ങള്‍ പറഞ്ഞ് ടീമില്‍ നിന്ന് പുറത്താക്കിയ ധോണിയുടെ പ്രവര്‍ത്തി ചര്‍ച്ചയാകുന്നത്

ഇന്ത്യന്‍ ക്യാപ്റ്റനായിരിക്കെ എം.എസ് ധോണി മുതിര്‍ന്ന താരങ്ങളായ സൗരവ് ഗാംഗുലി, ദ്രാവിഡ്, വിരേന്ദര്‍ സേവാഗ്, എന്നിവരെ പുറത്താക്കാന്‍ ആവശ്യപ്പെട്ടിരുന്നതായുള്ള റിപോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ധോണി ക്രിക്കറ്റില്‍ നിന്ന് വിരമിക്കേണ്ട സമയം അതിക്രമിച്ചുവെന്നും ഇത് സംബന്ധിച്ച ചര്‍ച്ചകളും കൊണ്ടുപിടിക്കെയാണ് മുന്‍ താരങ്ങളെ കാരണങ്ങള്‍ പറഞ്ഞ് ടീമില്‍ നിന്ന് പുറത്താക്കിയ ധോണിയുടെ പ്രവര്‍ത്തി ചര്‍ച്ചയാകുന്നത്.

2008 ലെ ഓസീസ് പര്യടനത്തിന് മുമ്പ് ഗാംഗുലിയും ദ്രാവിഡും നല്ല ഫീല്‍ഡേഴ്‌സല്ല എന്ന കാരണം ചൂണ്ടികാട്ടിയാണ് ധോണി ഇവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത്. ഏകദിന മത്സരങ്ങളില്‍ ഗാംഗുലിയും ദ്രാവിഡിന്റെയും ഫീല്‍ഡിംഗില്‍ അതൃപ്തി അറിയിച്ച് ധോണി സെലക്ടര്‍മാരെ സമീപിച്ചിരുന്നു. 2011 ലോകകപ്പില്‍ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നായിരുന്നു അന്ന് ധോണിയുടെ നിലപാട്. 2011 ലോകകപ്പില്‍ ഇന്ത്യന്‍ ജയത്തിന് സുരേഷ് റെയ്‌നയുടെയും ഗൗതംഗംഭീറിന്റെയും പ്രകടനം ഇന്ത്യക്ക് നിര്‍ണായകമായിരുന്നു.

‘ധോണിക്ക് അന്ന് യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നായിരുന്നു ആവശ്യം. അത് അദ്ദേഹം പറഞ്ഞിരുന്നു’ ഒരു ക്യാപ്റ്റന്നെ നിലയില്‍ അന്ന് അദ്ദേഹത്തിന്റെ ആവശ്യമാണ് പറഞ്ഞത് ‘ ഇങ്ങനെ ആയിരുന്നു ടീമില്‍ നിന്ന് അവസരം നഷ്ടപ്പെടുന്നതിനെ കുറിച്ച് സേവാഗ് ട്വീറ്റ് ചെയ്തത്. 2015 ലോകകപ്പിന് തയാറെടുക്കവെ 2012 ലെ ഓസീസ് പര്യടനത്തില്‍ നിന്ന് സച്ചിനെയും സേവാഗിനെയും തന്നെയും ഒഴിവാക്കാന്‍ ധോണി ആവശ്യപ്പെട്ടതായി പറയുന്ന ഗൗതം ഗംഭീറിന്റെ ട്വീറ്റും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബാറ്റിംഗിലെ മെല്ലെപ്പോക്ക് ടോണിയുടെ കരിയറിതെ തന്നെ ബാധിച്ചിരിക്കുന്നു. മുന്‍ താരങ്ങള്‍ക്ക് ക്രിക്കറ്റില്‍ നിന്ന് വിരമിക്കേണ്ട സാഹചര്യം തന്നെയാണ് ഇപ്പോള്‍ ധോണിക്കുള്ളതെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍