തോല്‍വിയില്‍ ധോണിയെ കുറ്റപ്പെടുത്തിയില്ല. ഇതിഹാസ താരമാണ് ധോണി എന്നുമാണ് യോഗ്‌രാജ് സിങ് പറയുന്നത്.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ് ധോണിക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച യുവരാജ് സിംങിന്റെ പിതാവ് യോഗ്രാജ് സിങിന്റെ മലക്കം മറിച്ചിലാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ച. ലോകകപ്പില്‍ സെമി ഫൈനലില്‍ ഇന്ത്യ പരാജയപ്പെട്ടതിന് ശേഷം മുന്‍ ക്യാപ്റ്റനെതിരെ വന്‍ വിമര്‍ശനങ്ങളാണ് യോഗ്‌രാജ്സിങ് നടത്തിയത്. ധോണി ടീമില്‍ രാഷ്ട്രീയം കളിക്കുകയാണെന്നും, ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്താവാന്‍ കാരണം ധോണിയാണെന്നുമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച യോഗ് രാജ് സിങ് ഇവയെല്ലാം നിഷേധിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഇംഗ്ലണ്ട് ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്തായതിന് കാരണം ധോണിയാണെന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. തോല്‍വിയില്‍ ധോണിയെ കുറ്റപ്പെടുത്തിയില്ല. ഇതിഹാസ താരമാണ് ധോണി എന്നുമാണ് യോഗ്‌രാജ് സിങ് പറയുന്നത്.
ഞാന്‍ ധോണിയുടെ ഒരു ആരാധകനാണ്. ധോണി ക്രിക്കറ്റ് കളിച്ച വിധം, തന്റെ ടീമിനെ ധോണി നയിച്ച വിധം, ധോണിയെടുത്ത തീരുമാനങ്ങള്‍…എല്ലാം മികച്ചതായിരുന്നുവെന്നും യുവിയുടെ പിതാവ് പറയുന്നു. യുവരാജ് സിങ്ങിന്റെ കരിയര്‍ നശിപ്പിച്ചത് ധോണിയാണെന്നും ഇന്ത്യന്‍ മുന്‍ താരം കൂടിയായ യോഗ് രാജ് സിങ് പറഞ്ഞിരുന്നു. ലോകകപ്പ് സെമി ഫൈനലില്‍ കൂറ്റന്‍ ഷോട്ട് കളിക്കാന്‍ ജഡേജയോട് പറഞ്ഞ് ധോണി ജഡേജയുടെ വിക്കറ്റ് കളയിക്കുകയായിരുന്നു. ഒടുവില്‍ അമ്പാട്ടി റായിഡുവിനോട് വിരമിക്കല്‍ തീരുമാനം പിന്നിലുപേക്ഷിച്ച് തിരികെ വരാന്‍ പറഞ്ഞാണ് യോഗ് രാജ് ധോണിയെ ലക്ഷ്യം വെച്ചത്. ധോണിയെ പോലെ വൃത്തികെട്ടവര്‍ എന്നും ടീമിലുണ്ടാവില്ല എന്നായിരുന്നു റായിഡുവിനോട് തിരികെ വരാന്‍ ആവശ്യപ്പെട്ട് യോഗ് രാജ് സിങ് പറഞ്ഞത്. എന്തുകൊണ്ടാണ് യോഗ്‌രാജ് സിങ് ധോനിക്കെതിരെയുള്ള വിമര്‍ശനങ്ങളില്‍ നിന്ന് പിന്നോട്ട് പോയതെന്നും ആരാധകര്‍ ചോദിക്കുകയാണ്.