UPDATES

കായികം

ലോകകപ്പില്‍ കരുത്തരായ ബാറ്റിംഗ് നിരയും തീപാറിക്കുന്ന പേസ് നിരയും ഏറ്റുമുട്ടുന്നു; ആദ്യ പോരാട്ടം ഇന്ന് ഓവലില്‍

‘റൗണ്ട് റോബിന്‍ ലീഗ്’  ഇത്തവണത്തെ ലോകകപ്പിനെ വ്യത്യസ്തമാക്കുന്നു.

ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഏകദിന ലോകകപ്പിന് ഇംഗ്ലണ്ടിലെ ഓവല്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് തുടക്കമാകുന്നു. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരും ലോക റാങ്കിംഗില്‍ ഒന്നാം നമ്പറുകാരുമായ ഇംഗ്ലണ്ട് നിലവിലെ മൂന്നാം റാങ്കുകാരായ ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് 3നാണ് മത്സരം. ഇംഗ്ലണ്ടിലേയും വെയില്‍സിലേയും 11 വേദികളിലായാണ് മത്സരങ്ങള്‍. അഞ്ചാം തവണയാണ് ക്രിക്കറ്റ് ലോകകപ്പിന് ഇംഗ്ലണ്ട് വേദിയാകുന്നത്. 1992ന് ശേഷം പങ്കെടുക്കുന്ന എല്ലാ ടീമുകളും പരസ്പരം മത്സരിക്കുന്ന ‘റൗണ്ട് റോബിന്‍ ലീഗ്’  ഇത്തവണത്തെ ലോകകപ്പിനെ വ്യത്യസ്തമാക്കുന്നു.

മത്സരത്തിലേക്ക് നോക്കിയാല്‍ കരുത്തുറ്റ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിരയും തീപാറിക്കുന്ന ദക്ഷിണാഫ്രിക്കയുടെ പേസ് നിരയും തമ്മിലാകും മത്സരം. ജേസണ്‍ റോയ്-ജോണി ബൈര്‍‌സ്റ്റോ നല്‍കുന്ന ഓപ്പണിംഗ് കൂട്ടുകെട്ടിനൊപ്പം ഇംഗ്ലണ്ടിന്റെ മധ്യനിരയെ ശക്തി പകരുവാന്‍ ജോ റൂട്ടും ഓയിന്‍ മോര്‍ഗനും ഒപ്പമുണ്ട്. സൂപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന് വിശേഷിപ്പിക്കാവുന്ന ജോസ് ബട്‌ലറുടെ സാന്നിധ്യവും കുടുതല്‍ ശക്തി പകരും.ബൗളിംഗില്‍ ജോഫ്ര ആര്‍ച്ചറാണ് ഇംഗ്ലണ്ടിന്റെ പുതിയ വജ്രായുധം. മോയിന്‍ അലിയും ആദില്‍ റഷീദും സ്പിന്‍ കരുത്താകുമ്പോള്‍ ബെന്‍ സ്റ്റോക്‌സും ക്രിസ് വോക്‌സും ടോം കറനും മികവ് പുറത്തെടുക്കുന്നവരാണ്.

ക്വിന്റണ്‍ ഡി കോക്കും ഹാഷിം അംലയും അടങ്ങുന്ന ഓപ്പണിംഗ് കൂട്ടുകെട്ട് ദക്ഷിണാഫ്രക്കയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു. ഫാഫ് ഡു പ്ലെസിയും അംല എന്നിവരുടെ അനുഭവസമ്പത്തും ടീമിനെ ശക്തമാക്കുന്നതില്‍ ഒരു ഘടകമാണ്. കാഗിസോ റബാഡയുടെ ബൗളിംഗ് കരുത്താണ് ദക്ഷിണാഫ്രിക്കയുടെ മൂര്‍ച്ചയേറിയ ആയുധം. പരിചയ സമ്പ്ന്നരായ ജെപി ഡുമിനിയുടെയും ഇമ്രാന്‍ താഹിറിന്റെയും സ്വാധീനം ടീമിന് കൂടുതല്‍ ആത്മവിലശ്വാസം നല്‍കും. മെയ് 30 ന് ആരംഭിച്ച് ജൂലൈ 14 ന് അവസാനിക്കുന്ന ലോകകപ്പ് പോരാട്ടത്തില്‍, ഫൈനല്‍ അടക്കം 48 ഏകദിന മത്സരങ്ങള്‍ നടക്കും. ഓസ്‌ട്രേലിയയാണ് നിലവിലെ ചാമ്പ്യന്‍മാര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍