UPDATES

കായികം

ലോകകപ്പില്‍ 39 റണ്‍സ് നേടിയാല്‍ കോഹ്‌ലിക്ക് ഈ നേട്ടം കൈവരിക്കാം

ലോകകപ്പിലാകെ 969 റണ്‍സാണ് കോഹ്‌ലിയുടെ സമ്പാദ്യം.

ലോകകപ്പില്‍ 39 റണ്‍സ് കൂടി നേടിയാല്‍ കോഹ്‌ലിയെ കാത്തിരിക്കുന്നത് മറ്റൊരു നേട്ടം. ഈ ലോകകപ്പില്‍ ആറ് മത്സരങ്ങളില്‍ നിന്നായി 382 റണ്‍സാണ് വിരാട് കോലിയുടെ സമ്പാദ്യം. ആറില്‍ അഞ്ച് മത്സരത്തിലും കോഹ്‌ലി അര്‍ധ സെഞ്ചുറിയും തികച്ചു. ലോകകപ്പില്‍ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളില്‍ അര്‍ധ സെഞ്ചുറി എന്ന നേട്ടം കൈവരിക്കുന്ന ആദ്യ ക്യാപ്റ്റനുമായി.

ലോകകപ്പിലാകെ 969 റണ്‍സാണ് കോഹ്‌ലിയുടെ സമ്പാദ്യം. 19 മത്സരങ്ങളില്‍ നിന്നാണ് കോഹ്‌ലിയുടെ നേട്ടം. ബംഗ്ലാദേശിനെതിരായ ഇന്നത്തെ മത്സരത്തില്‍ 39 റണ്‍സ് നേടിയാല്‍ ലോകകപ്പില്‍ 1000 റണ്‍സ് എന്ന നാഴികക്കല്ല് കൂടി കോഹ്‌ലിക്ക് പിന്നിടാം. മാത്രമല്ല 2019ല്‍ ഏകദിനത്തില്‍ 1000 റണ്‍സ് എന്ന നേട്ടത്തിലേക്ക് കോഹ്‌ലിക്ക് ഇനി വേണ്ടത് ഏഴ് റണ്‍സാണ്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍