UPDATES

കായികം

രണ്ട് തവണ തെറ്റ് വിധിച്ച അമ്പയറിന് മൂന്നാം തവണയും പിഴച്ചു; ഗെയില്‍ പുറത്തായത് ഫ്രീ ഹിറ്റ് ലഭിക്കേണ്ട പന്തില്‍

മത്സരത്തില്‍ 17 പന്തില്‍ നിന്ന് 21 റണ്‍സെടുത്താണ് ഗെയ്ല്‍ പുറത്തായത്.

ലോകകപ്പില്‍ ഓസ്ട്രേലിയ – വെസ്റ്റിന്‍ഡീസ് മത്സരത്തില്‍ പുതിയ വിവാദം. മത്സരത്തിനിടെ വിന്‍ഡീസ് താരം ക്രിസ് ഗെയ്ലിന്റെ പുറത്താകലാണ് വിവാദമായത്. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ അഞ്ചാം ഓവറിന്റെ അഞ്ചാം പന്തിലാണ് ഗെയ്ല്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്താകുന്നത്. എന്നാല്‍ അതേ ഓവറില്‍ സ്റ്റാര്‍ക്ക് എറിഞ്ഞ നാലാം പന്ത് ഫ്രണ്ട് ഫൂട്ട് നോബോളായിരുന്നു. അമ്പയര്‍ ഇക്കാര്യം ശ്രദ്ധിച്ചില്ല.

എല്‍.ബി.ഡബ്ല്യൂ അപ്പീല്‍ ഗെയ്ല്‍ റിവ്യൂ ചെയ്തിരുന്നു. എന്നാല്‍ തീരുമാനം പരിശോധിച്ച മൂന്നാം അമ്പയര്‍ ഔട്ട് വിധിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് നാലാം പന്തിന്റെ റീപ്ലേ കാണിക്കുന്നത്. ഇത് നോബോളാണെന്ന് വ്യക്തമായിരുന്നു. ശരിക്കും ഫ്രീ ഹിറ്റ് ലഭിക്കേണ്ട പന്തിലാണ് ഗെയ്ല്‍ പുറത്തായത്. നേരത്തെ ക്രിസ് ഗെയലിനെതിരെ രണ്ട് തവണ അമ്പയര്‍ ഔട്ട് വിളിച്ചിരുന്നു. രണ്ട് പ്രാവശ്യവും ഡിആര്‍എസ് സംവിധാനത്തിലൂടെയാണ് താരം രക്ഷപ്പെട്ടത്. മത്സരത്തില്‍ 17 പന്തില്‍ നിന്ന് 21 റണ്‍സെടുത്താണ് ഗെയ്ല്‍ പുറത്തായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍