UPDATES

കായികം

ലണ്ടനിലെ മാഡം ടുസാഡ്‌സ് മ്യൂസിയത്തില്‍ കോഹ്ലിയുടെ മെഴുക് പ്രതിമയും

ജൂലൈ 15 വരെ കോഹ്ലിയുടെ പ്രതിമ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും.

ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളുടെ ഭാഗമായി ലണ്ടനിലെ പ്രസിദ്ധമായ മാഡം ടുസാഡ്‌സ് മ്യൂസിയത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലിയുടെ മെഴുക് പ്രതിമയും. ലോകകപ്പ് ക്രിക്കറ്റിനു മുന്നോടിയായിട്ടാണ് ഇന്ത്യന്‍ ജേഴ്‌സിയില്‍ വിരാട് കോഹ്ലി നില്‍ക്കുന്ന പ്രതിമ മ്യൂസിയത്തില്‍ ഒരുക്കിയത്. ലോകകപ്പ് നടക്കുന്ന കാലയളവിലായിരിക്കും കോഹ്ലിയുടെ പ്രതിമ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുക. ജൂലൈ 15 വരെ കോഹ്ലിയുടെ പ്രതിമ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും.

കായിക രംഗത്തെു നിന്ന് ഉസൈന്‍ ബോള്‍ട്ടിന്റെയും മോ ഫറയുടെയും സച്ചിന്‍ തെന്‍ണ്ടുല്‍കറുടെയും പ്രതിമള്‍ക്കൊപ്പം വിരാട് കോഹ്ലിയുടെ പ്രതിമയും കായിക പ്രേമികള്‍ക്ക് കാണാം. പ്രതിമയില്‍ വിരാട് കോഹ്ലി ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ കോഹ്ലി തന്നെയാണ് നല്‍കിയത്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍